വി​ഷ​ൻ 2040; സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ൽ ഫോ​ളോ-​അ​പ് ഓ​ഫി​സു​ക​ൾ സ്ഥാ​പി​ക്കും

മ​സ്ക​ത്ത്​: എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലും വി​ഷ​ൻ 2040 ഫോ​ളോ-​അ​പ് ഓ​ഫി​സു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ ഒ​മാ​ൻ വി​ഷ​ൻ 2040 ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഫോ​ളോ-​അ​പ് യൂ​നി​റ്റ് മേ​ധാ​വി ഡോ. ​ഖാ​മി​സ് ബി​ൻ സെ​യ്ഫ് അ​ൽ ജാ​ബ്രി പ​റ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ഷ​ൻ ഓ​ഫി​സു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും സ​ജീ​വ​മാ​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി മീ​റ്റി​ങ്ങു​ക​ൾ ന​ട​ത്തി.

തൊ​ഴി​ൽ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്, അ​തി​ന്റെ ഓ​ഫി​സു​ക​ൾ, റ​ഫ​റ​ൻ​സ് നി​ബ​ന്ധ​ന​ക​ൾ, വ​ർ​ക്ക് മെ​ക്കാ​നി​സ​ങ്ങ​ൾ, വി​ജ്ഞാ​ന കൈ​മാ​റ്റ​ത്തി​നു​ള്ള ച​ട്ട​ക്കൂ​ട്, നി​ർ​മാ​ണ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി മാ​തൃ​ക വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Vision 2040; Follow-up offices will be set up in government agencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT