'വോ​ക്‌​സ് സി​നി​മ' അ​ഞ്ച് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ചു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ പ്ര​മു​ഖ സി​നി​മ തി​യ​റ്റ​ർ ഗ്രൂ​പ്പാ​യ വോ​ക്‌​സ് സി​നി​മ ഒ​മാ​നി​ലെ അ​ഞ്ച് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ചു. റൂ​വി, ഷാ​തി അ​ൽ ഖു​റം, പ​നോ​ര​മ മാ​ൾ, സു​ഹാ​ർ, സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​യ​റ്റ​റു​ക​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​ത്. തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. അ​ഞ്ച് തി​യ​റ്റ​റു​ക​ളി​ലാ​യി പ​തി​ന​ഞ്ചി​ല​ധി​കം സ്ക്രീ​നു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം, വോ​ക്‌​സ് സി​നി​മ​യു​ടെ മ​സ്ക​ത്ത്​ അ​ട​ക്ക​മു​ള്ള മ​റ്റു തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം പ​തി​വു​പോ​ലെ തു​ട​രും. പ്ര​ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച തി​യ​റ്റ​റു​ക​ളി​ൽ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കു പ​ണം തി​രി​കെ ന​ൽ​കു​ക​യോ മ​റ്റു തി​യ​റ്റ​റു​ക​ളി​ൽ സി​നി​മ കാ​ണാ​വു​ന്ന​തോ ആ​ണ്.

കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച സി​നി​മാ​നു​ഭ​വം ന​ൽ​കി​യി​രു​ന്ന റൂ​വി അ​ട​ക്ക​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം നി​ർ​ത്തു​ന്ന​ത് സാ​ധാ​ര​ണ സി​നി​മാ​പ്രേ​ക്ഷ​ക​ർ​ക്ക് നി​രാ​ശ​യു​ണ്ടാ​ക്കും.

Tags:    
News Summary - 'Vox Cinema' ends its five theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT