കു​വൈ​ത്ത്​ അ​​മീ​​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹു​മാ​യി

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

സു​ൽ​ത്താ​ന്​ കു​വൈ​ത്തി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്​

മ​സ്ക​ത്ത്​: ര​ണ്ട്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ കു​വൈ​ത്തി​ൽ ഊ​ഷ്മ​ള വ​ര​​വേ​ൽ​പ്പ്. അ​മീ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ൽ​ത്താ​നെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും കു​വൈ​ത്ത്​ അ​​മീ​​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹ്​ നേ​രി​​ട്ടെ​ത്തി​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ൽ​ത്താ​ന്റെ വാ​ഹ​ന​വ്യൂ​ഹ​ത്തെ ബ​യാ​ൻ പാ​ല​സി​ലേ​ക്ക് ആ​ന​യി​ച്ചു.

ബ​യാ​ൻ പാ​ല​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ പീ​ര​ങ്കി​ക​ൾ ഇ​രു​പ​ത്തി​യൊ​ന്ന് വെ​ടി​യു​തി​ർ​ത്തു. കു​തി​ര​പ്പ​ട​യാ​ളി​ക​ളും കു​വൈ​ത്ത് പ​ര​മ്പ​രാ​ഗ​ത ക​ലാ​പ​രി​പാ​ടി​ക​ളും ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു. സു​ൽ​ത്താ​ൻ കു​വൈ​ത്ത്​ അ​​മീ​​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ളും കൈ​മാ​റി.

സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ൻ-​കു​വൈ​ത്ത്​ ബി​സി​ന​സ് ഫോ​റം സ്ഥാ​പി​ക്കു​ന്ന​തി​നു​ൾ​പ്പെ​ടെ നാ​ല്​ ധാ​ര​ണ പ​ത്ര​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​പ്പു​വെ​ച്ചു. നേ​രി​ട്ടു​ള്ള നി​ക്ഷേ​പം, സ്റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ന​യ​ത​ന്ത്ര പ​ഠ​ന​ങ്ങ​ൾ, പ​രി​ശീ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ലാണ്​ ധാ​ര​ണ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെൻറ് അ​തോ​റി​റ്റി​യും കു​വൈ​ത്ത്​ ഇ​ൻ​വെ​സ്റ്റ്‌​മെൻറ് അ​തോ​റി​റ്റി​യും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ലും ഒ​പ്പി​ട്ടു.

സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​നം ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ൽ പു​തി​യ എ​ഴു​തി​ച്ചേ​ർ​ക്ക​ലാ​യി​ട്ടാ​ണ്​ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഷി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, സ​യ്യി​ദ് ബി​ൽ അ​റ​ബ് ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, സ്‌​പെ​ഷ​ൽ ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെൻറ് അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സ​ലേ​ഹ് ബി​ൻ അ​മ​ർ അ​ൽ ഖ​റൂ​സി എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘം സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. കു​വൈ​ത്തി​ലെ വി​വി​ധ മ​ന്ത്രി​മാ​രു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ചൊ​വ്വാ​ഴ്ച ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 

Tags:    
News Summary - Warm welcome to Sultan in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.