മസ്കത്ത്: വാട്ട്സ്ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങൾ ഒന്നിലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഒമാൻ സെർട്ട് അറിയിച്ചു. ഇരകളിൽനിന്ന് പല കാരണങ്ങൾ പറഞ്ഞ് വെരിഫിക്കേഷൻ കോഡുകൾ സ്വന്തമാക്കിയ ശേഷമാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത്. തുടർന്ന് ഇരയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവരിൽനിന്ന് പണം ആവശ്യപ്പെടുകയും ചെയ്യും.
ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഫോണിൽ വരുന്ന വെരിഫിക്കേഷൻ കോഡുകൾ മറ്റാർക്കും പറഞ്ഞുകൊടുക്കരുതെന്ന് സെർട്ട് അറിയിച്ചു. വെരിഫിക്കേഷൻ കോഡ് അടങ്ങിയ ടെക്സ്റ്റ് മെസേജുകളിൽ വരുന്ന ലിങ്കുകൾ തുറന്നുനോക്കരുത്. സെറ്റിങ്സിൽ രണ്ട് സ്റ്റെപ് വെരിഫിക്കേഷൻ ഒാൺ ചെയ്തിടുകയും വേണം. പണം കൈമാറാൻ ആവശ്യപ്പെട്ടുള്ള വാട്ട്സ്ആപ് മെേസജുകളോട്, അത് നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ള ആൾ ആണെങ്കിൽ കൂടി പ്രതികരിക്കരുത്. വാട്ട്സ്പേ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്ന പക്ഷം കോൺടാക്ട് ലിസ്റ്റിലുള്ളവരെ വിവരമറിയിക്കണം. ഹാക്ക് ചെയ്യപ്പെടുന്ന പക്ഷം വാട്ട്സ്ആപ് ആപ്ലിക്കേഷൻ റീ ഇൻസ്റ്റാൾ ചെയ്യണം. ഫോൺ നമ്പർ ഇൻസ്റ്റാൾ ചെയ്ത ശേഷം വെരിഫിക്കേഷൻ കോഡിനായി കാത്തിരിക്കുക. രണ്ട് സ്റ്റെപ് വെരിഫിക്കേഷൻ നമ്പർ നൽകാൻ ആവശ്യപ്പെടുേമ്പാൾ ഫോർഗെറ്റ് പിൻ എന്നത് ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ വാട്ട്സ്ആപ് മെസജേ് ഏഴു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന മെസേജ് ലഭിക്കും. ഇൗ മെേസജേ് ലഭിക്കാത്ത പക്ഷം പേജിൽ തന്നെയുള്ള കോൺടാക്ട് സപ്പോർട്ടിൽ ക്ലിക്ക് ചെയ്ത ശേഷം ഹാക്ക് ചെയ്യപ്പെട്ടതിനാൽ വാട്ട്സ്പേ് അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഇംഗ്ലീഷിൽ മെസേജ് അയക്കണമെന്നും സെർട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.