മസ്കത്ത്: സാംസ്കാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിക്കുന്ന യൂത്ത് ഇനിഷ്യേറ്റീവ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് വടക്കൻ ബത്തിന ഗവർണറേറ്റിലെ സുഹാറിൽ തുടക്കമായി. ഡിസംബർ 12 വരെ തുടരും.
‘യുവത ഭാവി സൃഷ്ടിക്കുന്നു’ എന്ന മുദ്രാവാക്യത്തിലാണ് ഈ വർഷത്തെ യൂത്ത് ഇനിഷ്യേറ്റീവ് ഫോറമെന്ന് യൂത്ത് ഇനിഷ്യേറ്റീവ്സ് ഡിപ്പാർട്ട്മെന്റ് മാനേജ്മെന്റിന്റെ ചുമതലയും ഫോറത്തിന്റെ സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് ബിൻ മർഹൂൻ അൽ മക്തൂമി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലും സ്വാധീനമുള്ള നിരവധി യുവജന സന്നദ്ധ സംരംഭങ്ങളെ ഒരുമിച്ച് കൊണ്ടുവരും ഫോറം കാലയളവിൽ അവരെ പരിചയപ്പെടുത്തുക, ജോലി വികസിപ്പിക്കുക, കഴിവുകൾ മെച്ചപ്പെടുത്തുക അനുഭവങ്ങൾ കൈമാറുക, യുവജനങ്ങൾക്കായി സംവേദനാത്മക പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഫോറത്തിന്റെ ആദ്യ പരിപാടി യൂത്ത് ഇനിഷ്യേറ്റീവ് എക്സിബിഷന്റെ ഉദ്ഘാടനമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെഷൻ, പ്രചോദനാത്മകമായ പ്രസംഗങ്ങൾ, ഡയലോഗ് സെഷനുകൾ എന്നിവ ഉൾപ്പെടെ നിരവധി യൂത്ത് വർക്ക് ഷോപ്പുകളും ഡയലോഗുകളും നടക്കും.
ക്ലബ്ബുകളിൽ പങ്കെടുക്കുന്നവർക്കിടയിൽ ദേശീയ ചാമ്പ്യൻഷിപ്പായ ‘ടോസ്റ്റ്മാസ്റ്റേഴ്സോ’ടെ ഫോറം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.