ദോഹ: കമ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിൽ ശ്രദ്ധേയമായി വിവിധ ജില്ല ടീമുകൾ അവതരിപ്പിച്ച പരേഡ്. കേരളത്തിന്റെ സാംസ്കാരിക തനിമയും ഖത്തറിന്റെ വിവിധ മേഖലകളിലെ മികവുകളുമെല്ലാം പ്രമേയമാക്കിയായിരുന്നു വിവിധ ടീമുകൾ പരേഡിൽ അണിനിരന്നത്. കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രവാസി സമൂഹം അണിനിരന്നു. നടന്നു നീങ്ങിയ പരേഡിനൊപ്പം നാടിന്റെ പൈതൃകത്തെ പകർത്തുന്ന നിശ്ചല ദൃശ്യങ്ങളും ശ്രദ്ധേയമായി.
ഖത്തറിന്റെ കായിക നേട്ടങ്ങള്‍, ചെണ്ടമേളം, ആയോധന കലകള്‍, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, നൃത്തങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ പരേഡിനെ സമൃദ്ധമാക്കി. പരേഡില്‍ കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ് ഒന്നാം സ്ഥാനക്കാരായപ്പോള്‍ കെ. എല്‍ 10 ലെജൻഡ്സ്, തൃശൂര്‍ യൂത്ത് ക്ലബ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.