ദോഹ: ഈ വർഷം ഏപ്രിൽ- മേയ് മാസത്തിൽ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സകാത് ഫണ്ടിൽനിന്ന് വിവിധ മേഖലകളിലായി സഹായ ഇനത്തിൽ ചെലവഴിച്ചത് 3.09 കോടി ഖത്തർ റിയാൽ. മാസാന്ത സഹായം, സ്കൂൾ പഠന ഫീസ്, ചികിത്സ ചെലവ്, ഒറ്റത്തവണയുള്ള സഹായം, കടംകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക്, ചാരിറ്റി ബാസ്കറ്റ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് സഹായധനം. പൂർണമായും ശരീഅത്ത് നിയമങ്ങൾക്കനുസൃതമായാണ് സർക്കാർ സംവിധാനമായ സകാത് ഫണ്ട് ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും. അർഹരായ കുടുംബങ്ങൾക്ക് സ്ഥിരമായി നൽകിവരുന്ന ഇനത്തിൽ 1.88 കോടി ഖത്തർ റിയാലും ഒറ്റത്തവണയായി നൽകിയ ഇനത്തിൽ 1.21 കോടി ഖത്തർ റിയാലും കഴിഞ്ഞ രണ്ട് മാസങ്ങളിലായി സകാത് ഫണ്ടിൽനിന്ന് ചെലവഴിച്ചു.
രാജ്യത്തിനകത്തുള്ള 1896 കുടുംബങ്ങളാണ് ഗുണഭോക്താക്കളായത്. കോവിഡ് പശ്ചാത്തലത്തിൽ സകാത് ഫണ്ടിൽനിന്ന് സഹായത്തിനായുള്ള അപേക്ഷകളും നിലവിലെ സഹായം പുതുക്കുന്നതിനുള്ള അപേക്ഷകളും സകാത് ഫണ്ടിെൻറ www.zf.org.qa/help വെബ് അഡ്രസ് വഴിയാണ് സമർപ്പിക്കേണ്ടത്.
കൂടാതെ സകാത് ഫണ്ടിലേക്ക് തങ്ങളുടെ സകാത് നൽകാൻ ഉദ്ദേശിക്കുന്നവർക്ക് ഓഫിസുകളിലോ കളക്ഷൻ പോയൻറുകളിലോ നേരിട്ടെത്തി സകാത് നൽകുന്നതിന് പകരം www.zf.org.qa/donation എന്ന വെബ് അഡ്രസ് ഉപയോഗിച്ച് നൽകാം. തങ്ങളുടെ സകാത് വിഹിതം എത്രയുണ്ടെന്നും ലിങ്കിലൂടെ അറിയാനാകും. സകാത് ഫണ്ടിെൻറ ഖത്തർ ഇസ്ലാമിക് ബാങ്ക്, ഖത്തർ ഇൻറർനാഷനൽ ഇസ്ലാമിക് ബാങ്ക്, അൽ റയ്യാൻ ബാങ്ക്, ദുഖാൻ ബാങ്ക് അക്കൗണ്ടുകൾ വഴിയും സകാത് നൽകാവുന്നതാണ്. ഖത്തർ ഇസ്ലാമിക് ബാങ്കിെൻറ എ.ടി.എം മെഷീൻ വഴിയും മൊബൈൽ ആപ് വഴിയും നൽകാം.
അതോടൊപ്പം സൽവാ റോഡിലെ പ്രധാന ഓഫിസ്, മറ്റു ശാഖാ ഓഫിസുകൾ, കളക്ഷൻ പോയൻറുകൾ എന്നിവിടങ്ങളിലും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 55199996, 55199990 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.