സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ് അ​നു​സ്മ​ര​ണ സം​ഗ​മം

ദോ​ഹ: പ്ര​മു​ഖ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന സി​ദ്ദീ​ഖി​ന്റെ സ്മ​ര​ണ​യി​ൽ ഇ​വ​ൻ​ടോ​സ് മീ​ഡി​യ ദോ​ഹ​യി​ൽ അ​നു​സ്മ​ര​ണ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ഓ​ർ​മ​ക​ളി​ൽ സി​ദ്ദീ​ക്ക’ എ​ന്ന പേ​രി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30 മു​ത​ൽ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് അ​നു​സ്മ​ര​ണ ഭാ​ഷ​ണം ന​ട​ത്തും. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ എ.​പി. മ​ണി​ക​ണ്ഠ​ൻ, ഷാ​ന​വാ​സ് ബാ​വ, നി​ഹാ​ദ് അ​ലി എ​ന്നി​വ​രും ദോ​ഹ​യി​ലെ ക​ലാ-​സാ​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ക്കും.

മ​ല​യാ​ളി​ക​ൾ എ​ക്കാ​ല​വും ഓ​ർ​ത്തു​വെ​ക്കു​ന്ന ഒ​ട്ടേ​റെ ശ്ര​ദ്ധേ​യ​മാ​യ സി​നി​മ​ക​ൾ ആ​സ്വാ​ദ​ക​ർ​ക്ക് സ​മ്മാ​നി​ച്ച സി​ദ്ദീ​ഖ് ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് എ​ട്ടി​നാ​യി​രു​ന്നു ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ർ​മ​ക​ൾ പു​തു​ക്കാ​നും സ്നേ​ഹാ​ദ​ര​വു​ക​ൾ അ​ർ​പ്പി​ക്കാ​നും സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Director Siddique Memorial meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.