ദോഹ: ഖത്തറിലെ ഏഷ്യൻ പ്രവാസികളായ 1000 കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റിയുടെ ഭക്ഷ്യക്കിറ്റ് വിതരണം. ഏഷ്യൻ കമ്യൂണിറ്റി സംഘടനകളുമായും വിവിധ കമ്മിറ്റികളുമായും സഹകരിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്. നിരവധി സന്നദ്ധ പ്രവർത്തകരും ഭക്ഷ്യക്കിറ്റ് വിതരണത്തിൽ പങ്കെടുത്തു.
പാകിസ്താൻ, ഫിലിപ്പീൻസ്, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. കോവിഡ് മഹാമാരിക്കിടയിൽ ആശ്വാസത്തിെൻറ സഹായഹസ്തം നീട്ടിയ ഖത്തർ ചാരിറ്റിക്ക് വിവിധ കമ്യൂണിറ്റി മേധാവികൾ നന്ദി അറിയിച്ചു. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്കുള്ള സഹായവിതരണത്തിൽ കാമ്പയിൻ ഗുണഭോക്താക്കളും ഖത്തർ ചാരിറ്റിക്ക് നന്ദി അറിയിച്ചു.
ഖത്തർ ചാരിറ്റിയുടെ സഹായം വിവിധ ഘട്ടങ്ങളിലായി സ്വീകരിച്ചിട്ടുണ്ടെന്നും പ്രയാസഘട്ടങ്ങളിലൊക്കെ കൂടെ നിന്നിട്ടുണ്ടെന്നും ഫിലിപ്പീൻസ് പ്രവാസിയായ ജഅ്ഫർ അബ്ദുൽ ഹാമിദ് പറഞ്ഞു. രാജ്യത്തെ വിവിധ എംബസികളുമായും കമ്യൂണിറ്റി സംഘടനകളുമായും സമിതികളുമായും സഹകരിച്ച് ഖത്തർ ചാരിറ്റിയുടെ മാനുഷിക, സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷ്യക്കിറ്റ് വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.