ദോഹ: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ കൈരളി കള്‍ചറൽ ഫോറം അനുശോചിച്ചു. വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരനായിരുന്നെങ്കിലും ദൈവത്തിൻെറ മനുഷ്യമുഖം പലപ്പോഴും അദ്ദേഹത്തിൽ ദർശിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ദോഹ ഇമ്മാനുവേൽ മാര്‍ത്തോമ പള്ളി വികാരി ഷിബു എബ്രഹാം ജോണ്‍ പറഞ്ഞു. നേതൃപാടവവും അനന്യസാധാരണമായ ധൈര്യവും ആജ്ഞാശക്തിയും കാര്യശേഷിയും ജന്മസിദ്ധമായ ഗുണവിശേഷവും സംഗമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തോമസ് കുര്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ.സി.ബി.എഫ് പ്രസിഡൻറ്് പി.എന്‍. ബാബുരാജന്‍, ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠന്, ഫിലിപ് മാത്യു, മിജു ജേക്കബ് എന്നിവര്‍ സംസാരിച്ചു. ബെന്നി ജോര്‍ജ് സ്വാഗതവും റോബിൻ എബ്രഹാം കോശി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.