സാമ്പത്തിക മികവ്; മുൻനിര രാജ്യങ്ങളിൽ ഖത്തറും

ദോ​ഹ: ആ​ഗോ​ള സാ​മ്പ​ത്തി​ക പ്ര​ക​ട​ന സൂ​ചി​ക​യി​ലെ മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​റും. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്‌​മെ​ന്റ് ഡെ​വ​ല​പ്‌​മെ​ന്റ് (ഐ.​എം.​ഡി) പ്ര​സി​ദ്ധീ​ക​രി​ച്ച വേ​ൾ​ഡ് കോം​പി​റ്റി​റ്റീ​വ് ഇ​യ​ർ​ബു​ക്കി​ൽ ആ​റ് സ്ഥാ​ന​ങ്ങ​ൾ മു​ന്നോ​ട്ട് കു​തി​ച്ച് ഖ​ത്ത​ർ 12ാം സ്ഥാ​ന​ത്തെ​ത്തി. നേ​ര​ത്തെ 18ാം സ്ഥാ​ന​ത്താ​യി​രു​ന്നു. പ​ട്ടി​ക​യി​ലെ 64 രാ​ജ്യ​ങ്ങ​ളി​ൽ അ​ധി​ക രാ​ജ്യ​ങ്ങ​ളും വി​ക​സി​ത രാ​ജ്യ​ങ്ങ​ളാ​ണ്.

 

സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർ

ഐ.​എം.​ഡി​ക്ക് ന​ൽ​കി​യ ദേ​ശീ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളു​ടെ​യും വ്യ​വ​സാ​യി​ക​ളു​ടെ​യും സം​രം​ഭ​ക​രു​ടെ​യു​മി​ട​യി​ലെ സ​ർ​വേ ഫ​ല​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഖ​ത്ത​റി​ന്റെ റാ​ങ്കി​ങ് നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ടി​ൽ സാ​മ്പ​ത്തി​ക പ്ര​ക​ട​ന​ത്തി​ൽ ഖ​ത്ത​ർ അ​ഞ്ചാ​മ​തും സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​ത​യി​ൽ നാ​ലാ​മ​തും ബി​സി​ന​സ് കാ​ര്യ​ക്ഷ​മ​ത, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ യ​ഥാ​ക്ര​മം 12, 33 സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ്.

കു​റ​ഞ്ഞ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്, യു​വാ​ക്ക​ളു​ടെ തൊ​ഴി​ൽ, ജ​ന​സം​ഖ്യാ വ​ള​ർ​ച്ച, വ്യ​ക്തി​ഗ​ത ആ​ദാ​യ നി​കു​തി, ഉ​പ​ഭോ​ഗ നി​കു​തി നി​ര​ക്ക്, സൈ​ബ​ർ സു​ര​ക്ഷ എ​ന്നി​വ​യി​ൽ ഖ​ത്ത​ർ ലോ​ക​ത്ത് ഒ​ന്നാ​മ​താ​ണ്.

അ​തേ​സ​മ​യം, വ്യാ​പാ​ര സൂ​ചി​ക, ഗ​വ​ൺ​മെ​ന്റ് ബ​ജ​റ്റ്, ക​മ്പ​നി​ക​ളു​ടെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം, സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ മാ​റ്റ​ങ്ങ​ളും പ​രി​ഷ്‌​കാ​ര​ങ്ങ​ളും, പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം, യോ​ഗ്യ​ത​യു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യി​ൽ ലോ​ക​ത്ത് ര​ണ്ടാ​മ​തെ​ത്തി.

ഐ.​എം.​ഡി​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ആ​രോ​ഗ്യ പ​രി​ര​ക്ഷാ- അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, കോ​ർ​പ​റേ​റ്റ് നി​കു​തി, ലാ​ഭ​നി​ര​ക്ക്, നി​കു​തി വ​രു​മാ​നം, സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ളു​മാ​യു​ള്ള സ​ർ​ക്കാ​ർ ന​യ​ത്തി​ന്റെ പൊ​രു​ത്ത​പ്പെ​ട​ൽ, സ​ർ​ക്കാ​ർ സ​ബ്‌​സി​ഡി​ക​ൾ, സെ​ൻ​ട്ര​ൽ ബാ​ങ്ക് ന​യം എ​ന്നി​വ​യി​ൽ ലോ​ക​ത്ത് ഖ​ത്ത​ർ നാ​ലാം സ്ഥാ​ന​ത്താ​ണ്.

സാ​മൂ​ഹി​ക​വും മാ​നു​ഷി​ക​വും സാ​മ്പ​ത്തി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ വി​ക​സ​ന​ത്തി​നു​ള്ള സ​മ​ഗ്ര​മാ​യ റോ​ഡ്മാ​പ്പാ​യി വ​ർ​ത്തി​ക്കു​ന്ന​ത് ഖ​ത്ത​ർ വി​ഷ​ൻ 2030 ആ​ണെ​ന്നും രാ​ജ്യ​ത്തി​ന്റെ നേ​തൃ​ത്വം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് അ​തി​ലാ​ണെ​ന്നും പി.​എ​സ്.​എ (പ്ലാ​നി​ങ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​തോ​റി​റ്റി) പ്ര​സി​ഡ​ന്റ് ഡോ. ​സാ​ലി​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നാ​ബി​ത് പ​റ​ഞ്ഞു.

Tags:    
News Summary - financial excellence; Qatar is among the leading countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.