ദോഹ: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുകയും ബന്ദികളുടെയും തടവുകാരുടെയും മോചനം സാധ്യമാക്കുകയുമാണ് മധ്യസ്ഥ ദൗത്യത്തിലെ പ്രഥമ പരിഗണനയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി.
ദോഹയിൽ നടന്ന 44ാമത് ജി.സി.സി ഉച്ചകോടിക്ക് പിന്നാലെ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലേക്കുള്ള മാനുഷികസഹായങ്ങൾ നിഷേധിച്ചുള്ള ഇസ്രായേലിന്റെ യുദ്ധതന്ത്രം അംഗീകരിക്കാനാവില്ലെന്നും വെടിനിർത്തലും യുദ്ധം അവസാനിപ്പിക്കാനുമുള്ള നയതന്ത്ര ദൗത്യം തുടരുമെന്നും അറിയിച്ചു.
താൽക്കാലിക പരിഹാരത്തിനപ്പുറം 1967ലെ അതിർത്തി മാനദണ്ഡമാക്കി ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഫലസ്തീന് ശാശ്വത സമാധാനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.