പ്രഥമ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കൽ -ഖത്തർ പ്രധാനമന്ത്രി
text_fieldsദോഹ: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുകയും ബന്ദികളുടെയും തടവുകാരുടെയും മോചനം സാധ്യമാക്കുകയുമാണ് മധ്യസ്ഥ ദൗത്യത്തിലെ പ്രഥമ പരിഗണനയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി.
ദോഹയിൽ നടന്ന 44ാമത് ജി.സി.സി ഉച്ചകോടിക്ക് പിന്നാലെ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലേക്കുള്ള മാനുഷികസഹായങ്ങൾ നിഷേധിച്ചുള്ള ഇസ്രായേലിന്റെ യുദ്ധതന്ത്രം അംഗീകരിക്കാനാവില്ലെന്നും വെടിനിർത്തലും യുദ്ധം അവസാനിപ്പിക്കാനുമുള്ള നയതന്ത്ര ദൗത്യം തുടരുമെന്നും അറിയിച്ചു.
താൽക്കാലിക പരിഹാരത്തിനപ്പുറം 1967ലെ അതിർത്തി മാനദണ്ഡമാക്കി ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഫലസ്തീന് ശാശ്വത സമാധാനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.