ദോഹ: ഡിസംബറിലെ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് പോരാട്ടത്തോടെ ഖത്തറിലെ കളിയുത്സവം അവസാനിക്കുന്നില്ല. പുതുവർഷപ്പിറവിക്കു പിറകെ ഫ്രാൻസിലെ ചാമ്പ്യൻ ക്ലബുകളായ പി.എസ്.ജിയും എ.എസ് മൊണാകോയും ഏറ്റുമുട്ടുന്ന ഫ്രഞ്ച് സൂപ്പർ കപ്പിന് ഖത്തർ വേദിയാകും. ജനുവരി അഞ്ചിന് ലോകകപ്പ് ഫുട്ബാൾ വേദിയായ 974 സ്റ്റേഡിയത്തിലാണ് മത്സരം. വിസിറ്റ് ഖത്തർ നേതൃത്വത്തിലാണ് ഫ്രാൻസിലെ മുൻനിര താരങ്ങൾ മാറ്റുരക്കുന്ന ക്ലബ് ഫുട്ബാളിന് ആതിഥ്യമൊരുക്കുന്നത്. രാത്രി 7.30നാണ് കളിയുടെ കിക്കോഫ്.
ഫ്രഞ്ച് ലീഗിലെയും ഫ്രഞ്ച് കപ്പിലെയും ജേതാക്കൾ തമ്മിലാണ് ട്രോഫി ഡെസ് ചാമ്പ്യൻസ് എന്ന പേരിലെ സൂപ്പർ കപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിലും ഫ്രഞ്ച് കപ്പിലും പി.എസ്.ജിയായിരുന്നു ജേതാക്കൾ. ഇതോടെയാണ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ എ.എസ് മൊണാകോക്ക് അവസരം ലഭിച്ചത്.
നേരത്തേ ചൈനയിലെ ബീജിങ് വേദിയാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ആതിഥേയ സ്ഥാനത്തുനിന്നും ചൈന പിൻവാങ്ങിയതോടെ ദോഹ വേദിയൊരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.