ദോഹ: ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് സ്പോർട്സ് സിനിമാ ആൻഡ് ടെലിവിഷൻ നൽകുന്ന ഗിർലാൻഡ് ഡി ഹോണൂർ 2024 പുരസ്കാരം ഖത്തർ മ്യൂസിയം നിർമിച്ച ഡോക്യുമെന്ററിക്ക്’. 2023ൽ നിർമിച്ച ‘ഫ്രം ഹിയർ ടു എനിവേർ: ദി സ്റ്റോറി ഓഫ് ഫുട്ബാൾ ഇൻ ഖത്തർ’ ഡോക്യുമെന്ററിയാണ് പുരസ്കാരം നേടിയത്. കായികമേഖലയിലെ സിനിമ, ടെലിവിഷൻ എന്നിവയിലെ ഓസ്കറായി കണക്കാക്കപ്പെടുന്ന സുപ്രധാന അവാർഡാണ് ഗിർലാൻഡ് ഡി ഹോണൂർ. കായികമേഖലയിൽ സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സിനിമ, ടെലിവിഷൻ എന്നിവയിലെ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകിവരുന്നത്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് സ്പോർട്സ് സിനിമ ആൻഡ് ടെലിവിഷൻ നൽകുന്ന മഹത്തായ അംഗീകാരത്തിന് പിന്നണി പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായി സി.ഇ.ഒ മുഹമ്മദ് അൽ റുമൈഹി പറഞ്ഞു.
ഫിഫ ലോകകപ്പ് 2022ന് മുമ്പ് ഫുട്ബാളിൽ ഏറെ അറിയപ്പെടാത്ത ഖത്തറിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനായി സീനിയർ ഡിജിറ്റൽ പ്രൊഡക്ഷൻ സ്പെഷലിസ്റ്റ് പാസ്കൽ അബൂ ജംറയാണ് ചിത്രം നിർമിച്ചത്. ഈ ചിത്രവും കഥയും ഖത്തർ മ്യൂസിയം ലോകത്തിന് നൽകിയ സമ്മാനമാണെന്നും ചിത്രത്തിന് പിന്നിലെ യാത്ര വളരെ പ്രചോദനാത്മകമായിരുന്നെന്നും അബൂജംറ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.