ഇൻകാസ്-ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദോഹ: ഇൻകാസ്-ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഐ.സി.സി അശോക ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലഹരിക്കെതിരായ ബോധവത്കരണം കൂടിയായി മാറിയ പരിപാടിയിൽ 600ലധികം പേർ പങ്കെടുത്തു. ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും വർക്കിങ് പ്രസിഡന്റ് ഗഫൂർ നന്ദിയും പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ റമദാൻ സന്ദേശം നൽകി. ഇൻകാസ് നേതാവ് സുരേഷ് കരിയാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ജെയിംസ് മരുതോങ്കര ആശംസകൾ അറിയിച്ചു.
ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ.ബി.പി.സി പ്രസിഡന്റ് താഹ, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, ഐ.സി.ബി.എഫ് മുൻ ജനറൽ സെക്രട്ടറി ബോബൻ വർക്കി, ഇൻകാസ് നേതാക്കന്മാരായ ജോപ്പച്ചൻ തെക്കേക്കുറ്റ്, ഹൈദർ ചുങ്കത്തറ, നിയാസ് ചെരിപ്പത്ത്, താജു, നിഹാസ് കൊടിയേരി, മനോജ് കൂടൽ, ഈപ്പൻ തോമസ്, ജോർജ് അഗസ്റ്റിൻ, കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദ്, ഐ.വൈ.സി ചെയർപേഴ്സൻ ഷഹാന ഇല്യാസ് തുടങ്ങിയവർ സംബന്ധിച്ചു.
സീനിയർ നേതാക്കളായ കെ.കെ. ഉസ്മാൻ, സിദ്ദീഖ് പുറായിൽ, അഷ്റഫ് വടകര, അബാസ് സി.വി, അൻവർ സാദത്ത്, പ്രദീപ് കൊയിലാണ്ടി, ഇൻകാസ് കോഴിക്കോട് വനിത വിങ് പ്രസിഡന്റ് സ്നേഹ സരിൻ, ജനറൽ സെക്രട്ടറി ജീജ, ട്രഷറർ സറീന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.