ദോഹ: വ്യാപാര വാണിജ്യരംഗത്തെ ബന്ധം കൂടുതൽ ശക്തിെപ്പടുത്താൻ ഇന്ത്യയും ഖത്തറും തീരുമാനിച്ചു. ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി വിഡിയോ കോൺഫറൻസ് വഴി ഇന്ത്യൻ വാണിജ്യ വ്യവസായ റെയിൽവേമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകൾ സംബന്ധിച്ചാണ് ചർച്ച നടത്തിയത്.
േകാവിഡ് കാലത്ത് ഈ മേഖലയിൽ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളും ചർച്ചയായി. കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനയിൽ പങ്കുചേരുന്നതായും ഇന്ത്യക്ക് ഖത്തർ ഇനിയും സഹായം നൽകുമെന്നും അൽകുവാരി പറഞ്ഞു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിെപ്പടുത്തുന്നതു സംബന്ധിച്ചും ചർച്ച നടത്തി.
ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരമൂല്യം 2020ൽ 8.7 ബില്യൻ ഡോളറിേൻറതാണ്. ഖത്തറിൻെറ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.