Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യാപാര വാണിജ്യ ബന്ധം...

വ്യാപാര വാണിജ്യ ബന്ധം ശക്തി​പ്പെടുത്താൻ ഇന്ത്യയും ഖത്തറും

text_fields
bookmark_border
വ്യാപാര വാണിജ്യ ബന്ധം ശക്തി​പ്പെടുത്താൻ ഇന്ത്യയും ഖത്തറും
cancel
camera_alt

വാണിജ്യവ്യവസായ മന്ത്രി അലി ബിൻ അഹ്​മദ്​ അൽ കുവാരി വിഡിയോ കോൺഫറൻസ്​ വഴി ഇന്ത്യൻ വാണിജ്യ വ്യവസായ റെയിൽവേകാര്യ മന്ത്രി പിയൂഷ്​ ഗോയലുമായി നടത്തിയ ഓൺലൈൻ ചർച്ച 

ദോഹ: വ്യാപാര വാണിജ്യരംഗത്തെ ബന്ധം കൂടുതൽ ശക്തി​െപ്പടുത്താൻ ഇന്ത്യയും ഖത്തറും തീരുമാനിച്ചു. ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹ്​മദ്​ അൽ കുവാരി വിഡിയോ കോൺഫറൻസ്​ വഴി ഇന്ത്യൻ വാണിജ്യ വ്യവസായ റെയിൽവേമന്ത്രി പിയൂഷ്​ ഗോയലുമായി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, വ്യവസായം തുടങ്ങിയ മേഖലകൾ സംബന്ധിച്ചാണ്​ ചർച്ച നടത്തിയത്​.

​േകാവിഡ്​ കാലത്ത്​ ഈ മേഖലയിൽ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളും ചർച്ചയായി. കോവിഡ്​ പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനയിൽ പങ്കുചേരുന്നതായും ഇന്ത്യക്ക്​ ഖത്തർ ഇനിയും സഹായം നൽകുമെന്നും അൽകുവാരി പറഞ്ഞു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തി​െപ്പടുത്തുന്നതു​ സംബന്ധിച്ചും ചർച്ച നടത്തി.

ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരമൂല്യം 2020ൽ 8.7 ബില്യൻ ഡോളറി​േൻറതാണ്​. ഖത്തറിൻെറ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ്​ ഇന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradecommerceIndia-Qatar
News Summary - India and Qatar to strengthen trade and commerce ties
Next Story