ദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രവാസികളായ ഏഷ്യൻ സമൂഹങ്ങൾക്കായി സംഘടിപ്പിക്കുന്ന ഏഷ്യൻ കമ്യൂണിറ്റി ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമും മത്സരിക്കും.
ദോഹ സ്റ്റേഡിയത്തിലാണ് എട്ട് ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ ട്രയൽസിലൂടെയാണ് ഇന്ത്യൻ ടീമിനെ ഒരുക്കിയത്. തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ ഇന്ത്യൻ ടീമിനെ പ്രതിനിധാനംചെയ്ത് ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, മാനേജിങ് കമ്മിറ്റി മെംബറും ടീം മാനേജറുമായ ജോൺ ഡിസ എന്നിവർ പറഞ്ഞു.
ഗ്രൂപ് 'ബി'യിൽ ബംഗ്ലാദേശ്, ജപ്പാൻ, ഫലസ്തീൻ തുടങ്ങിയ ടീമുകൾക്കൊപ്പമാണ് ഇന്ത്യ.ഗ്രൂപ് 'എ'യിൽ ശ്രീലങ്ക, നേപ്പാൾ, ജോർഡൻ, ലെബനൻ എന്നിവർ മത്സരിക്കും. എട്ടിന് ബംഗ്ലാദേശിനെതിരെയും 12ന് ഫലസ്തീനെതിരെയും മത്സരിക്കും.
ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് ടീമുകൾ സെമിയിൽ പ്രവേശനം നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.