ദോഹ: കാബൂള്‍ വിമാനത്താവളത്തിൻെറ സുഖമമായ പ്രവര്‍ത്തനത്തിന് ഖത്തറിെൻറ സാങ്കേതിക സഹായം തേടാനൊരുങ്ങി താലിബാന്‍.
തുർക്കിയുടെ സഹായം നേരത്തേ തേടിയെങ്കിലും ഇതുസംബന്ധിച്ച പ്രതികരണങ്ങളൊന്നുമില്ലാതായതോടെയാണ്, താലിബാൻ ഖത്തറിനെ സമീപിക്കാൻ ഒരുങ്ങുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. കാബൂൾ പിടിച്ചടക്കിയെങ്കിലും നിലവിൽ അമേരിക്കൻ സൈന്യത്തിൻെറ നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളം. മുഴുവന്‍ വിദേശസൈന്യത്തിനും രാജ്യം വിടാനായി താലിബാന്‍ നല്‍കിയ അവസാന തീയതി ഈ ചൊവ്വാഴ്ചയാണ്. അതിന് ശേഷം കാബൂള്‍ വിമാനത്താവളത്തിെൻറ പൂര്‍ണമായ നിയന്ത്രണം ഏറ്റെടുക്കാനാണ് താലിബാെൻറ നീക്കം.
എന്നാല്‍ സ്വന്തം നിലക്ക് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ താലിബാന് സാധ്യമല്ല. ഇതോടെയാണ് തുർക്കിയുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടത്. തുർക്കി പ്രതികരിക്കാതായതോടെയാണ് ഖത്തറിനെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.