ദോഹ: വമ്പൻ സമ്മാനത്തുകയുള്ള ഏഴാമത് കതാറ കവിത മത്സരത്തിൽ ഇത്തവണ വൻ പങ്കാളിത്തം. പ്രവാചക പ്രകീർത്തനം വിഷയമായ മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 1105 കവിതകളാണ് ലഭിച്ചതെന്ന് സംഘാടകരായ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. മുൻവർഷത്തേക്കാൾ 22 ശതമാനമാണ് വർധന.
കഴിഞ്ഞ വർഷം ഇത് 861ആയിരുന്നു. ക്ലാസിക്കൽ വിഭാഗത്തിൽ 897 പുരുഷന്മാർ ഉൾപ്പെടെ 982 കവിതകൾ ലഭിച്ചപ്പോൾ നബാതി വിഭാഗത്തിൽ 123 കവിതകളും ലഭിച്ചു. ഈജിപ്ത്, സുഡാൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നും വലിയ പങ്കാളിത്തമുണ്ട്. ഇറാഖ്, മൊറോക്കോ എന്നീ രാജ്യങ്ങൾക്കും ശേഷമാണ് ഗൾഫ് രാജ്യങ്ങളുടെ പങ്കാളിത്തം. അവസാന റൗണ്ടിലെത്തുന്ന 30 കവിതകൾക്കാണ് സമ്മാനങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.