പ്രവാസി വെൽഫെയർ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.കെ. കൊച്ച് അനുസ്മരണം ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഈയിടെ അന്തരിച്ച ദലിത് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ.കെ. കൊച്ചിനെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ മലപ്പുറം ജില്ല. കെ.കെ. കൊച്ചിന്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും ദലിത് സമൂഹത്തെ മുൻനിരയിലേക്കു കൊണ്ടുവരാനും സമർപ്പിച്ചതായിരുന്നു ജീവിതം.
അരികുവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദിച്ച ഒരാളായിരുന്നു അദ്ദേഹമെന്നും തുടർന്ന് സംസാരിച്ചവർ അനുസ്മരിച്ചു.മാമൂറയിൽ നടന്ന സംഗമത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റുമാരായ റഷീദലി, അനീസ് റഹ്മാൻ മാള, ജില്ല പ്രസിഡൻറ് അമീൻ അന്നാര, ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.