ഐ.സി.ബി.എഫ്: ദീപക് ഷെട്ടി ജനറൽ സെക്രട്ടറി, റഷീദ് അഹമ്മദ് വൈസ് പ്രസിഡന്റ്

ദീപക് ഷെട്ടി (ജനറൽ സെക്രട്ടറി), റഷീദ് അഹമ്മദ് (വൈസ് പ്രസിഡന്റ്), ജാഫർ തയ്യിൽ (സെക്രട്ടറി)

ഐ.സി.ബി.എഫ്: ദീപക് ഷെട്ടി ജനറൽ സെക്രട്ടറി, റഷീദ് അഹമ്മദ് വൈസ് പ്രസിഡന്റ്

ദോഹ: ഖത്തർ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യുണിറ്റി​ ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ജനറൽ സെക്രട്ടറിയായി ദീപക് ഷെട്ടിയെയും വൈസ് പ്രസിഡന്റായി റഷീദ് അഹമ്മദിനെയും തെരഞ്ഞെടുത്തു. ജനുവരി 31ന് നടന്ന വോട്ടെടുപ്പിൽ വിജയിച്ച മാനേജിങ് കമ്മിറ്റിയിൽ നിന്നാണ് 2025-26 കാലയളവിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഐ.സി.ബി.എഫ് പ്രസിഡന്റായി ഷാനവാസ് ബാവയെ നേര​ത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് ഷാനവാസ് ബാവ പ്രസിഡന്റാകുന്നത്. ജാഫർ തയ്യിലാണ് പുതിയ ഭരണ സമിതിയുടെ സെക്രട്ടറി.

മറ്റുഭാരവാഹികൾ: നിർമല ഗുരു (​ഫിനാൻസ്-ജയിൽ വിസിറ്റ് ഹെഡ്), കാജ നിസാമുദ്ദീൻ (ലീഗൽ സെൽ ഹെഡ്), ശങ്കർ ഗൗഡ് (ലേബർ-ഫിഷർമെൻ വെൽഫെയർ ഹെഡ്), അമർവിർ സിങ് (കോൺസുലാർ സർവീസ് ഹെഡ്), മണിഭാരതി (കമ്യൂണിറ്റി വെൽഫെയർ ആന്റ് ഇൻഷുറൻസ് ഹെഡ്), മിനി സിബി (മെഡിക്കൽ ക്യാമ്പ് ഹെഡ്), ഇർഫാൻ ഹസൻ അൻസാരി (യൂത്ത് വെൽഫെയർ-റിപാട്രിയേഷൻ ഹെഡ്).

Tags:    
News Summary - ICBF: Deepak Shetty General Secretary, Rasheed Ahmed Vice President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.