ദോഹ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും റിയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി കിഡ്നി രോഗ നിര്‍ണയ കാമ്പയിന് തുടക്കം കുറിച്ചു. വൃക്ക രോഗങ്ങളെ ഫലപ്രദമായി തടയുന്നതിനായി കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആരോഗ്യകാര്യ വിഭാഗം രൂപവത്കരിച്ച സംവിധാനമായ സീകിന്റെ ഭാഗമായാണ് കാമ്പയിൻ.
കാമ്പയിന്റെ ഭാഗമായി വൃക്ക രോഗനിര്‍ണയം റിയാദ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ അംഗങ്ങള്‍ക്കിടയില്‍ നടത്തും. ഔദ്യോഗിക ഉദ്ഘാടനം റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞഹമ്മദ് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. ‘ജനോപകാരപ്രദമായ രീതിയില്‍ ആരോഗ്യ പരിപാലനം സാധാരണക്കാരായ പ്രവാസികള്‍ക്കു സാധ്യമാക്കുന്ന പദ്ധതികളുമായി സഹകരിക്കുകയെന്നത് റിയാദ മെഡിക്കല്‍ സെന്ററിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. കോഴിക്കോട് ജില്ല കെ.എം.സി.സിയുടെ ഇത്തരം ആരോഗ്യബോധവത്കരണ പദ്ധതികളുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു. ഹെല്‍ത്ത് വിങ് ചെയര്മാന് ഡോ. ഷഫീഖ് താപ്പി, സീക് ഡയറക്ടര്‍ ഡോ. നവാസ് കിഴക്കേതില്‍, ചീഫ് കോഓഡിനേറ്റര്‍ നിസാര്‍ ചെറുവത്ത്, അതിഖ് റഹ്മാന്, അജ്മല്‍ ടി.കെ, അഷ്റഫ് വി.കെ തുടങ്ങിയവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി രോഗനിര്‍ണയം ആവശ്യമായി വന്ന അംഗങ്ങൾക്ക് റിയാദ മെഡിക്കൽ സെന്ററിൽ തികച്ചും സൗജന്യമായ പരിശോധനകൾ നടത്തുന്നതിനുള്ള സംവിധാനം ഒരുക്കി.
ആരോഗ്യമേഖലയില്‍ റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതി സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ഉപകാരമാണ് ചെയ്യുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.