രാജ്യത്ത്​ നിരക്ഷരർ കുറയുന്നു; അക്ഷരസ്​നേഹികൾ ഏറുന്നു

ദോ​ഹ: ലോകം സസാക്ഷരതാ ദിനം ആചരിച്ചു. ഖത്തറിലും സാക്ഷരതാനിരക്കിൽ ഏറെ മുന്നേറ്റമാണ്​ ഉണ്ടായിരിക്കുന്നത്​. വിദ്യാഭ്യാസരംഗത്ത്​ വിവിധ മേഖലകളിൽ രാജ്യം കുതിക്കുകയാണ്​. വിവിധ ഘട്ടങ്ങളിൽ നടപ്പാക്കുന്ന സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ള്‍ മൂലം നിക്ഷരരുടെ എണ്ണം ഏ​െറ കുറഞ്ഞു. എഴുത്തുംവായനയും അറിയുന്നവരുടെ ശതമാനമാണ്​ സാക്ഷരതാനിരക്കിൽ പരിഗണിക്കുന്നത്​. മു​ന്‍വ​ര്‍ഷ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ പ​തി​ന​ഞ്ച് വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ല്‍ രാ​ജ്യ​ത്തെ നി​ര​ക്ഷ​ര​രു​ടെ എ​ണ്ണ​ത്തി​ല്‍ വൻകുറവാണുണ്ടായത്​. 1.2 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വ് 2018ലു​ണ്ടാ​യി​ട്ടു​ണ്ട്. 15 മു​ത​ല്‍ 25വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ശ​രാ​ശ​രി നി​ര​ക്ഷ​ര​താ നി​ര​ക്ക് ഒ​രു​ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ്.

വ​നി​ത​ക​ളി​ല്‍ നി​ര​ക്ഷ​ര​താ നി​ര​ക്ക് 0.7ശ​ത​മാ​ന​വും പു​രു​ഷ​ന്‍മാ​രി​ല്‍ 1.1 ശ​ത​മാ​ന​വു​മാ​ണ്. സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ള്‍, നി​ര്‍ബ​ന്ധി​ത വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ​യെ​ല്ലാം 2014-2017 കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തി​​െൻറ സാ​ക്ഷ​ര​താ നി​ര​ക്ക് വ​ര്‍ധി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി. പ്ലാ​നി​ങ് ആ​ൻറ്​ സ്​റ്റാറ്റിസ്​റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ വിവിധ റി​പ്പോ​ര്‍ട്ടുകളിലും ഇ​ക്കാ​ര്യ​ങ്ങൾ പറയുന്നു. സാ​യാ​ഹ്ന സ്കൂ​ളു​ക​ളും സാ​ക്ഷ​ര​താ കേ​ന്ദ്ര​ങ്ങ​ളും നി​ര​ക്ഷ​ര​രു​ടെ എ​ണ്ണം കു​റ​ക്കാൻ നി​ര്‍ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. 2016-2017 കാ​ല​യ​ള​വി​ല്‍ ഈ ​സ്കൂ​ളു​ക​ളി​ലും സാ​ക്ഷ​ര​താ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശ​നം നേ​ടി​യ​ത് 1540 പേ​രാ​ണ്. ഇ​തി​ല്‍ 81.2ശ​ത​മാ​നം പേ​ര്‍ വ​നി​ത​ക​ളും 18.8ശ​ത​മാ​നം പേ​ര്‍ പു​രു​ഷ​ന്‍മാ​രു​മാ​ണ്. ഈ ​സ്കൂ​ളു​ക​ളി​ലെ പ്രൈ​മ​റി, പ്രി​പ്പ​റേ​റ്റ​റി ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ര്‍ഥി​ക​ളി​ല​ധി​ക​വും പെ​ണ്‍കു​ട്ടി​ക​ളാ​ണ്. ജി​സി​സി​യി​ല്‍ മു​തി​ര്‍ന്ന​വ​രി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന സാ​ക്ഷ​ര​താ നി​ര​ക്ക് ഖ​ത്ത​റി​ലാ​ണെ​ന്ന് 2015ലെ ​ആ​ല്‍പെ​ന്‍ കാ​പി​റ്റ​ലി​​െൻറ പ​ഠ​ന റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ ​ഘ​ട്ട​ത്തി​ല്‍ ഖ​ത്ത​റി​ലെ മു​തി​ര്‍ന്ന​വ​രി​ലെ സാ​ക്ഷ​ര​താ​നി​ര​ക്ക് 97.8ശ​ത​മാ​ന​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.