രാജ്യത്ത് നിരക്ഷരർ കുറയുന്നു; അക്ഷരസ്നേഹികൾ ഏറുന്നു
text_fieldsദോഹ: ലോകം സസാക്ഷരതാ ദിനം ആചരിച്ചു. ഖത്തറിലും സാക്ഷരതാനിരക്കിൽ ഏറെ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് വിവിധ മേഖലകളിൽ രാജ്യം കുതിക്കുകയാണ്. വിവിധ ഘട്ടങ്ങളിൽ നടപ്പാക്കുന്ന സമഗ്രമായ വിദ്യാഭ്യാസ പദ്ധതികള്‍ മൂലം നിക്ഷരരുടെ എണ്ണം ഏെറ കുറഞ്ഞു. എഴുത്തുംവായനയും അറിയുന്നവരുടെ ശതമാനമാണ് സാക്ഷരതാനിരക്കിൽ പരിഗണിക്കുന്നത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പതിനഞ്ച് വയസിനു മുകളില്‍ പ്രായമുള്ളവരില്‍ രാജ്യത്തെ നിരക്ഷരരുടെ എണ്ണത്തില്‍ വൻകുറവാണുണ്ടായത്. 1.2 ശതമാനത്തിെൻറ കുറവ് 2018ലുണ്ടായിട്ടുണ്ട്. 15 മുതല്‍ 25വയസുവരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ശരാശരി നിരക്ഷരതാ നിരക്ക് ഒരുശതമാനത്തില്‍ താഴെ മാത്രമാണ്.
വനിതകളില്‍ നിരക്ഷരതാ നിരക്ക് 0.7ശതമാനവും പുരുഷന്മാരില് 1.1 ശതമാനവുമാണ്. സമഗ്രമായ വിദ്യാഭ്യാസ പദ്ധതികള്‍, നിര്‍ബന്ധിത വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം 2014-2017 കാലയളവില്‍ രാജ്യത്തിെൻറ സാക്ഷരതാ നിരക്ക് വര്‍ധിപ്പിക്കാന്‍ സഹായകമായി. പ്ലാനിങ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ വിവിധ റിപ്പോര്‍ട്ടുകളിലും ഇക്കാര്യങ്ങൾ പറയുന്നു. സായാഹ്ന സ്കൂളുകളും സാക്ഷരതാ കേന്ദ്രങ്ങളും നിരക്ഷരരുടെ എണ്ണം കുറക്കാൻ നിര്‍ണായക പങ്ക് വഹിച്ചു. 2016-2017 കാലയളവില്‍ ഈ സ്കൂളുകളിലും സാക്ഷരതാ കേന്ദ്രങ്ങളിലും പ്രവേശനം നേടിയത് 1540 പേരാണ്. ഇതില്‍ 81.2ശതമാനം പേര് വനിതകളും 18.8ശതമാനം പേര് പുരുഷന്മാരുമാണ്. ഈ സ്കൂളുകളിലെ പ്രൈമറി, പ്രിപ്പറേറ്ററി ഘട്ടങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളിലധികവും പെണ്‍കുട്ടികളാണ്. ജിസിസിയില്‍ മുതിര്‍ന്നവരിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്ക് ഖത്തറിലാണെന്ന് 2015ലെ ആല്‍പെന്‍ കാപിറ്റലിെൻറ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആ ഘട്ടത്തില്‍ ഖത്തറിലെ മുതിര്‍ന്നവരിലെ സാക്ഷരതാനിരക്ക് 97.8ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.