ദോഹ: ഹമദ് വിമാനത്താവളത്തിനുള്ളിലെ മാലിന്യപ്പെട്ടിയിൽനിന്ന് നവജാതശിശുവിനെ ഉ േപക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലും ഇതിനെ തുടർന്ന് ചില സ്ത്രീ യാത്രക്കാരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിലും വിമാനത്താവള അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്. നിയമലംഘനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിെര നിയമനടപടി ഉണ്ടാവുമെന്നും ഇവരെ പബ്ലിക് പ്രോസിക്യൂഷൻ ഓഫിസിന് ൈകമാറുമെന്നും ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) അറിയിച്ചു.
വിമാനത്താവളത്തിൻെറ പ്രേട്ടോകോൾ, നടപടികൾ എന്നിവയിൽ ഏതെങ്കിലും തരത്തിൽ പൊരുത്തക്കേട് നടക്കുന്നുണ്ടോ എന്ന് പ്രത്യേക ദൗത്യസംഘം വിലയിരുത്തി വരുന്നുണ്ട്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണിത്. കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തെ തുടർന്ന് സ്ത്രീയാത്രക്കാരെ ദേഹപരിശോധന നടത്തിയ സംഭവത്തിൽ ഖത്തർ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നടപടി ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
ഇത്തരത്തിലൊരു സംഭവം വിമാനത്താവളത്തിൽ ആദ്യമായാണ്. മില്യൻ കണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിൽ ഇതിന് മുമ്പ് ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. നിലവിൽ സംഭവിച്ച കാര്യങ്ങൾ ഖത്തറിൻെറ മൂല്യങ്ങൾക്കും സംസ്കാരത്തിനും വിരുദ്ധമായ കാര്യങ്ങളാണ്. എല്ലാ യാത്രക്കാരുടെയും സുരക്ഷക്ക് പൂർണമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ജി.സി.ഒ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ പെൺകുഞ്ഞിനെ കിട്ടുന്നത്. കുഞ്ഞിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തിരിക്കുന്നതെന്നും സംഭവം െഞട്ടിപ്പിക്കുന്നതാണെന്നും ജി.സി.ഒ നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞിൻെറ ജീവൻ അപകടത്തിൽപെടുത്തുന്ന തരത്തിലുള്ള നിയമലംഘനമാണ് നടന്നത്.
വിമാനത്തിനകത്തും പുറത്തും പരിശോധന നടത്തിയിരുന്നു. ഞെട്ടിക്കുന്ന കുറ്റകൃത്യം നടത്തിയവർ രക്ഷപ്പെടരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഇതിൻെറ പേരിൽ മറ്റു യാത്രക്കാരുടെ അവകാശങ്ങളെ ഖത്തർ ഹനിച്ചിട്ടില്ല. സമഗ്രവും സുതാര്യവുമായ അന്വേഷമാണ് നടക്കുന്നത്. അന്വേഷണത്തിൻെറ ഫലം തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി പങ്കുെവക്കുമെന്നും ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചു. ആസ്ട്രേലിയൻ ടെലിവിഷൻ ആയ സെവൻ ന്യൂസ് സംഭവുമായി ബന്ധപ്പെട്ട് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിൽ നവജാതശിശുവിെന കണ്ടെത്തിയതിനെ തുടർന്ന് സിഡ്നിയിലേക്കുള്ള 13 സ്ത്രീ യാത്രക്കാരെ ആംബുലൻസിൽ ആരോഗ്യപരിശോധന നടത്തിയെന്നായിരുന്നു റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഹമദ് വിമാനത്താവള അധികൃതർ അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നവർ ഉടൻ hiamedia@hamadairport.com.qa വിലാസത്തിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.