ഖത്തർ: ബൂസ്റ്റർ ഡോസിന്​ 12 മാസം കാലാവധി

ദോഹ: കോവിഡ്​ വാക്സിൻ ബൂസ്റ്റർ ഡോസ് കാലാവധി 12 മാസമായി ദീർഘിപ്പിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം. കോവിഡ്​ രോഗമുക്​തി നേടിയവരുടെ പ്രതിരോധ ശേഷിയുടെ കാലാവധിയും 12 മാസമായി കണക്കാക്കുമെന്ന്​ മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്​ ബൂസ്റ്റർ ഡോസ്​ സ്വീകരിച്ചവരുടെയും കോവിഡ്​ രോഗ മുക്​തരുടെയും രോഗപ്രതിരോധ ശേഷി ഒമ്പതിൽ നിന്നും 12 മാസമായി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി.

നിലവിൽ ഒമ്പത്​ മാസം വരെ രോഗപ്രതിരോധ ശേഷിയുണ്ടാവുമെന്നായിരുന്നു വിശദീകരിച്ചത്​.

Tags:    
News Summary - one year validity for covid vaccine booster dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.