കൂടുതൽ സ്​റ്റൈലിഷായി ഖത്തർ പൊലീസ്​; ഇനി പുതിയ യൂനിഫോമുകളിൽ

ദോഹ: സ്​റ്റൈലിഷ് യൂനിഫോമുകൾ സ്വീകരിച്ച് ഖത്തർ പൊലീസ്​. ആഭ്യന്തര മന്ത്രാലയമാണ് ഖത്തർ പൊലീസി​െൻറ പുതിയ യൂനിഫോമുകൾ പുറത്തുവിട്ടത്. സെപ്തംബർ 13ന്​ ഞായർ മുതൽ പുതിയ യൂനിഫോമുകളിലായിരിക്കും ഖത്തർ പൊലീസി​െൻറ ഓരോ വിഭാഗവും പ്രത്യക്ഷപ്പെടുക. വേനലിലും ശൈത്യകാലത്തും അണിയുന്നതിനായി പ്രത്യേകം യൂനിഫോമുകളും ഉണ്ട്.

യൂനിഫോം പ്രകാശന ചടങ്ങിൽ പൊലീസ്​ യൂനിഫോം റിന്യൂവിങ് കമ്മിറ്റി ചെയർമാൻ ബ്രിഗേഡിയർ അഹ്മദ് ജാബിർ അൽ ഹാമിദി, സമിതിയംഗം മേജർ ഫഹദ് സഈദ് അൽ സുബൈഈ എന്നിവർ പങ്കെടുത്തു.

ഖത്തറിെൻറ തനത് ശൈലിയും ആധുനികതയും ഉൾക്കൊള്ളിച്ച് ഖത്തറിെൻറ കാലാവസ്​ഥക്കും സാഹചര്യങ്ങൾക്കും ഒത്തിണങ്ങും വിധത്തിൽ അറബ് സംസ്​കാരത്തെ പ്രതിഫലിപ്പിച്ചാണ് പുതിയ യൂനിഫോമുകളെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


ഖത്തറി​െൻറ പൈതൃകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രാജ്യത്തുടനീളം തുടർന്ന് പോന്ന വിവിധ സംസ്​കാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണിവ. ഖത്തറി​െൻറ ആധുനിക മുഖത്തെയും വികസനത്തെയും കൂട്ടിച്ചേർത്താണ് പുതിയ പൊലീസ്​ യൂനിഫോം പുറത്തിറങ്ങിയിരിക്കുന്നത്.

പബ്ലിക് ട്രാൻസ്​പോർട്ട് സെക്യൂരിറ്റി, എയർപോർട്ട് സെക്യൂരിറ്റി, ട്രാഫിക് പേട്രാൾ, സ്​റ്റേഡിയം സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറ്, വനിതാ പോലീസ്​ ഉദ്യോഗസ്​ഥർ എന്നിവർക്കെല്ലാം വ്യത്യസ്​തമായ യൂനിഫോമുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

Tags:    
News Summary - qatar police new uniform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT