കൂടുതൽ സ്റ്റൈലിഷായി ഖത്തർ പൊലീസ്; ഇനി പുതിയ യൂനിഫോമുകളിൽ
text_fieldsദോഹ: സ്റ്റൈലിഷ് യൂനിഫോമുകൾ സ്വീകരിച്ച് ഖത്തർ പൊലീസ്. ആഭ്യന്തര മന്ത്രാലയമാണ് ഖത്തർ പൊലീസിെൻറ പുതിയ യൂനിഫോമുകൾ പുറത്തുവിട്ടത്. സെപ്തംബർ 13ന് ഞായർ മുതൽ പുതിയ യൂനിഫോമുകളിലായിരിക്കും ഖത്തർ പൊലീസിെൻറ ഓരോ വിഭാഗവും പ്രത്യക്ഷപ്പെടുക. വേനലിലും ശൈത്യകാലത്തും അണിയുന്നതിനായി പ്രത്യേകം യൂനിഫോമുകളും ഉണ്ട്.
യൂനിഫോം പ്രകാശന ചടങ്ങിൽ പൊലീസ് യൂനിഫോം റിന്യൂവിങ് കമ്മിറ്റി ചെയർമാൻ ബ്രിഗേഡിയർ അഹ്മദ് ജാബിർ അൽ ഹാമിദി, സമിതിയംഗം മേജർ ഫഹദ് സഈദ് അൽ സുബൈഈ എന്നിവർ പങ്കെടുത്തു.
ഖത്തറിെൻറ തനത് ശൈലിയും ആധുനികതയും ഉൾക്കൊള്ളിച്ച് ഖത്തറിെൻറ കാലാവസ്ഥക്കും സാഹചര്യങ്ങൾക്കും ഒത്തിണങ്ങും വിധത്തിൽ അറബ് സംസ്കാരത്തെ പ്രതിഫലിപ്പിച്ചാണ് പുതിയ യൂനിഫോമുകളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറിെൻറ പൈതൃകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രാജ്യത്തുടനീളം തുടർന്ന് പോന്ന വിവിധ സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണിവ. ഖത്തറിെൻറ ആധുനിക മുഖത്തെയും വികസനത്തെയും കൂട്ടിച്ചേർത്താണ് പുതിയ പൊലീസ് യൂനിഫോം പുറത്തിറങ്ങിയിരിക്കുന്നത്.
പബ്ലിക് ട്രാൻസ്പോർട്ട് സെക്യൂരിറ്റി, എയർപോർട്ട് സെക്യൂരിറ്റി, ട്രാഫിക് പേട്രാൾ, സ്റ്റേഡിയം സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറ്, വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം വ്യത്യസ്തമായ യൂനിഫോമുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.