ദോഹ: ഖത്തറിന്റെ പ്രാഥമികാരോഗ്യ കേന്ദ്രമായ പി.എച്ച്.സി.സിയിൽ കഴിഞ്ഞ വർഷമെത്തിയത് 52 ലക്ഷം സന്ദർശകരെന്ന് റിപ്പോർട്ട്. പി.എച്ച്.സി.സിയുടെ വിവിധ സ്പെഷാലിറ്റികളിലാണ് സന്ദർശകർ കൂടുതലായും എത്തിയതെന്ന് ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടറും ഫാമിലി മെഡിസിൻ സീനിയർ കൺസൾട്ടന്റുമായ ഡോ. സംയ അൽ അബ്ദുല്ല പ്രാദേശിക ദിനപത്രമായ അൽ റായയോട് പറഞ്ഞു.ഏറ്റവും കൂടുതൽ പേർ സന്ദർശിച്ചത് ഫാമിലി മെഡിസിൻ ക്ലിനിക്കുകളാണ്.
32 ലക്ഷത്തിലധികം പേർ. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള അടിയന്തര പരിചരണ യൂനിറ്റുകളിൽ 2.17 ലക്ഷം സന്ദർശനങ്ങളും ദന്തരോഗ ക്ലിനിക്കുകളിൽ മൂന്നര ലക്ഷത്തിലധികം സന്ദർശനങ്ങളും രേഖപ്പെടുത്തി. നേത്രരോഗവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തോളം സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയത്. ഇ.എൻ.ടി ക്ലിനിക്കുകളിലും ത്വഗ് രോഗ ക്ലിനിക്കുകളിലും 50,000 വീതം സന്ദർശനങ്ങളും രജിസ്റ്റർ ചെയ്തു.
ക്ലിനിക്കുകളിലെ അപ്പോയിൻമെന്റ് സിസ്റ്റത്തിന്റെ പ്രധാന്യത്തെക്കുറിച്ച് രോഗികളിൽ അവബോധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത് പ്രതിഫലിപ്പിക്കുന്നതായി ഡോ. സംയ അൽ അബ്ദുല്ല ചൂണ്ടിക്കാട്ടി. ഖത്തറിലെ ആരോഗ്യ സംവിധാനത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് പി.എച്ച്.സി.സി. 31 ആരോഗ്യകേന്ദ്രങ്ങൾ പി.എച്ച്.സി.സിക്ക് കീഴിൽ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.