ശൈഖ് സൗദ് അലി ആൽഥാനി

ശൈഖ് സൗദ് അലി ആൽഥാനി

ഫിബ അധ്യക്ഷപദവിയിൽ ഖത്തർ പ്രതിനിധി

ദോഹ: അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ അസോസിയേഷനായ ‘ഫിബ’യെ നയിക്കാൻ ഖത്തറിന്റെ ശൈഖ് സൗദ് അലി ആൽഥാനി. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഫിബ കോൺഗ്രസിലാണ് പുതിയ പ്രസിഡന്റായി കാലാവധി കഴിഞ്ഞ ഭരണസമിതിയുടെ വൈസ് പ്രസിഡന്റായിരുന്ന ശൈഖ് സൗദ് അലി ആൽഥാനിയെ തിരഞ്ഞെടുത്തത്. 2019 മുതൽ ഫിബയിൽ ഉപാധ്യക്ഷന്റെ ചുമതല വഹിക്കുകയായിരുന്നു ഇദ്ദേഹം. 2002 മുതൽ ഫിബ ഏഷ്യ പ്രസിഡന്റും ഖത്തർ ബാസ്കറ്റ്ബാൾ ഫെഡറേഷൻ പ്രസിഡന്റും ഖത്തർ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു.

അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ​നിയോഗം ഖത്തറിനും ഏഷ്യക്കുമുള്ള അംഗീകാരമാണെന്ന് സ്ഥാനമേറ്റെടുത്ത് ശൈഖ് സൗദ് അലി ആൽഥാനി പറഞ്ഞു. ​അഞ്ച് വൻകരകളിൽനിന്നുള്ള 212 ദേശീയ ഫെഡറേഷനുകളുടെ താൽപര്യങ്ങളും സംരക്ഷിച്ച് ബാസ്കറ്റ്ബാളിന്റെ മികവിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാസ്കറ്റ്ബാളിന്റെ ലോകപോരാട്ടങ്ങൾക്ക് ഖത്തർ വേദിയാവാൻ ഒരുങ്ങവേയാണ് അന്താരാഷ്ട്ര ഫെഡറേഷന്റെ അധ്യക്ഷപദവിയിലേക്ക് ഈ മണ്ണിൽനിന്ന് ഒരാളെത്തുന്നത്. 2027 ലോകകപ്പിന് ഖത്തറിനെ വേദിയായി അടുത്തിടെയാണ് തെരഞ്ഞെടുത്തത്.

Tags:    
News Summary - Qatar representative in FIBA ​​presidency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.