ദോഹ: പൊതുസ്വകാര്യ മേഖലകളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതോടെ ഇ ത് ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം റിയാൽ പിഴയും. രാജ്യത്ത് കോവിഡ്–19 വ്യാപനം വർധിച്ച സാ ഹചര്യത്തിലാണ് മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. പകർച്ചവ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ാം നമ്പർ നി യമപ്രകാരമായിരിക്കും നടപടികൾ.
വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ പ്രത്യേക ഉത്തരവ് പ്രകാരം ഭക്ഷ്യ, കാറ്ററിംഗ് സ്റ്റോറുകളിലെ ജീവനക്കാർ, ഉപഭോക്താക്കൾ, പൊതു–സ്വകാര്യ മേഖലകളിലെ ജീവനക്കാരും ഉപഭോക്താക്കളും, കോൺട്രാക്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവരെല്ലാം മാസ്ക് ധരിച്ചിരിക്കണം.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിെൻറ ഭാഗമായുള്ള മന്ത്രിസഭാ തീരുമാനങ്ങളുടെ പിൻബലത്തിലാണ് വാണിജ്യ മന്ത്രാലയം മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾ നിർദേശം പാലിക്കുന്നില്ലെങ്കിൽ പ്രവേശനം തടയുന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുത്താൻ ജീവനക്കാർക്ക് അധികാരമുണ്ട്.
ഷോപ്പിംഗ് സെൻററുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗിനെത്തുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ അകത്തേക്ക് പ്രവേശിപ്പിക്കരുത്.
കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രാബല്യത്തിലായ മന്ത്രാലയത്തിെൻറ ഉത്തരവിനെ തുടർന്ന് ഷോപ്പിംഗ് സെൻററുകളിലും വാണിജ്യ കോംപ്ലക്സുകളിലും ഉപഭോക്താക്കളും ജീവനക്കാരും മാസ്ക് ധരിച്ചാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.