Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: മാസ്​ക്​...

ഖത്തർ: മാസ്​ക്​ ധരിച്ചില്ലെങ്കിൽ മൂന്ന് വർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും

text_fields
bookmark_border
mask
cancel

ദോഹ: പൊതുസ്വകാര്യ മേഖലകളിൽ നിർബന്ധമായും മാസ്​ക് ധരിക്കണമെന്ന നിയമം രാജ്യത്ത്​ പ്രാബല്യത്തിൽ വന്നതോടെ ഇ ത്​ ലംഘിക്കുന്നവർക്ക്​ മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം റിയാൽ പിഴയും. രാജ്യത്ത് കോവിഡ്–19 വ്യാപനം വർധിച്ച സാ ഹചര്യത്തിലാണ് മാസ്​ക് ധരിക്കൽ നിർബന്ധമാക്കിയത്​. പകർച്ചവ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ാം നമ്പർ നി യമപ്രകാരമായിരിക്കും നടപടികൾ.

വാണിജ്യ വ്യവസായ മന്ത്രാലയത്തി​െൻറ പ്രത്യേക ഉത്തരവ് പ്രകാരം ഭക്ഷ്യ, കാറ്ററിംഗ് സ്​റ്റോറുകളിലെ ജീവനക്കാർ, ഉപഭോക്താക്കൾ, പൊതു–സ്വകാര്യ മേഖലകളിലെ ജീവനക്കാരും ഉപഭോക്താക്കളും, കോൺട്രാക്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവരെല്ലാം മാസ്​ക് ധരിച്ചിരിക്കണം.

കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതി​െൻറ ഭാഗമായുള്ള മന്ത്രിസഭാ തീരുമാനങ്ങളുടെ പിൻബലത്തിലാണ് വാണിജ്യ മന്ത്രാലയം മാസ്​ക് നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾ നിർദേശം പാലിക്കുന്നില്ലെങ്കിൽ പ്രവേശനം തടയുന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുത്താൻ ജീവനക്കാർക്ക് അധികാരമുണ്ട്​.
ഷോപ്പിംഗ് സ​െൻററുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗിനെത്തുന്നവർ മാസ്​ക് ധരിച്ചില്ലെങ്കിൽ അകത്തേക്ക് പ്രവേശിപ്പിക്കരുത്​.

കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രാബല്യത്തിലായ മന്ത്രാലയത്തി​െൻറ ഉത്തരവിനെ തുടർന്ന് ഷോപ്പിംഗ് സ​െൻററുകളിലും വാണിജ്യ കോംപ്ലക്സുകളിലും ഉപഭോക്താക്കളും ജീവനക്കാരും മാസ്​ക് ധരിച്ചാണ് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newscovid 19mask
News Summary - Qutar mask issue-Kerala news
Next Story