ദോഹ: പ്രവാസികളായ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുമായി റാസ് ടെക് ഖത്തര്‍. ബാച്ചിലർ താമസ സൗകര്യങ്ങളും വാണിജ്യ ആവശ്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന പ്രോജക്ട് ഉംസലാലിൽ പൂർത്തിയാവുന്നതായി റാസ്ടെക് മാനേജിങ് ഡയറക്ടർ കെ.സി. അബ്ദുൽ ഹമീദ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 62 എക്സിക്യൂട്ടിവ് ബാച്ചിലര്‍ സ്യൂട്ട് അടങ്ങിയ സ്വന്തം കെട്ടിടത്തിന്റെ നിർമാണമാണ് പൂർത്തിയാവുന്നത്.
ഇതോടൊപ്പംതന്നെ വാണിജ്യാവശ്യത്തിനുള്ള കേന്ദ്രവുമുണ്ടാകും. സാധാരണക്കാരെയും ബാച്ചിലേഴ്സിനെയും ലക്ഷ്യമിട്ടുള്ള പ്രോജക്ടാണിത്. താങ്ങാവുന്ന വാടകക്ക് ബാച്ചിലര്‍ സ്യൂട്ടുകള്‍ ലഭ്യമാക്കും. ഒരു വര്‍ഷത്തിനകം പ്രോജക്ട് പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ ട്രേഡിങ്, കണ്‍സൽട്ടന്‍സി, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി രണ്ടു പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്ക്കുന്ന ബിസിനസ് ഗ്രൂപ്പാണ് റാസ് ടെക്.
ഖത്തർ ദേശീയ വിഷൻ 2030 ഭാഗമായി വിവിധ ഭാവിപദ്ധതികളും ഗ്രൂപ്പിന് കീഴിലുണ്ട്. റെസിഡൻഷ്യൽ മേഖലയിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് ദോഹ നഗരത്തിൽ ഉൾപ്പെടെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും വ്യക്തമാക്കി. പ്രോജക്ട് എൻജിനീയര്‍ കെ.സി ഹനദ് അലി, മാര്‍ക്കറ്റിങ് ഡയറക്ടര്‍ അസദ് മുഹമ്മദ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.