കെ.​എം.​സി.​സി വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ

മാ​ന​ന്ത​വാ​ടി സം​സാ​രി​ക്കു​ന്നു

വ​യ​നാ​ട് ദു​ര​ന്തം: കെ.​എം.​സി.​സി വ​യ​നാ​ട് അ​നു​ശോ​ചി​ച്ചു

ദോ​ഹ: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്ന് ഖ​ത്ത​ർ കെ.​എം.​സി.​സി വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി. ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ, പ​രി​ക്കേ​റ്റ​വ​ർ, ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​പ്പെ​ട്ട​വ​ർ, സ്വ​ത്തും സ​മ്പാ​ദ്യ​വു​മെ​ല്ലാം ന​ഷ്ട​മാ​യ​വ​ർ എ​ന്നി​ങ്ങ​നെ ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥ​നാ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മാ​ന​ന്ത​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ്യി​ദ് സ​നാ​ഉ​ല്ല​ഹ് ത​ങ്ങ​ൾ ബാ ​അ​ല​വി പാ​നൂ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം നേ​താ​ക്ക​ളും അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. ജി​ല്ല സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പൂ​ന്തോ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബൂ മ​ണി​ച്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Wayanad tragedy- KMCC Wayanad condoled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.