ദോഹ: ഒളിമ്പിക്സ് ട്രാക്കിൽ ഖത്തറിന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി 400 മീറ്റർ ഹർഡിൽസിൽ അബ്ദുൽറഹ്മാൻ സാംബ സെമിയിൽ. കഴിഞ്ഞദിവസം നടന്ന ഹീറ്റ്സിന്റെ രണ്ടാം ഗ്രൂപ് മത്സരത്തിൽ നാലാം സ്ഥാനത്തെത്തിക്കൊണ്ടാണ് സാംബ മുന്നേറിയത്. 48.35 സെക്കൻഡിലായിരുന്നു താരത്തിന്റെ മിന്നും ഫിനിഷിങ്. സാംബ മത്സരിച്ച ഹീറ്റ്സിൽനിന്ന് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻ നോർവെയുടെ കാഴ്സറ്റൻ വാർഹോം 47.57 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി.
ഫ്രഞ്ചുതാരം ക്ലെമന്റ് ഡുഗോസാണ് ഒന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സെമിഫൈനൽ മത്സരം. സെമിയിലും മിന്നുംകുതിപ്പ് തുടർന്നാൽ ബുധനാഴ്ചത്തെ കലാശപ്പോരാട്ടത്തിലും സാംബയെ കാണാം.
ട്രാക്കിൽ ഖത്തറിന്റെ മിന്നും താരമായ സാംബ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. വാർഹോം, ബ്രസീലിന്റെ അലിസൺ ഡോ സാന്റോസ്, അമേരിക്കയുടെ റേ ബെഞ്ചമിൻ തുടങ്ങിയ മുൻനിര താരങ്ങളാണ് സെമിയിലുള്ളത്. 400 മീറ്ററിൽ ഖത്തറിന്റെ അമ്മാർ ഇസ്മായിലും കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഹീറ്റ്സിൽ 44.66 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരം, റെപാഷെ റൗണ്ടിൽ ഇടംനേടി. ഇവിടെ മികച്ച പ്രകടനം തുടർന്നാൽ സെമിയിൽ ഇടംനേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.