ഒന്നാം സമ്മാനം നേടിയവർ: പ്രസംഗമത്സരം: അഷ്കർ മുഹമ്മദ് വി.എൻ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), ജൂനിയര്‍ പ്രസംഗം: ആഇശ ഫാതിമ ബഷീർ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍), ദേശഭക്തിഗാനം: അഥീന സാറ അനിൽ (ശാന്തിനികേതൻ), ഫാമിലി കൊളാഷ് ഒന്നാം സ്ഥാനം: ലിൻസി നോബിൾ

നടുമുറ്റം റിപ്പബ്ലിക്ദിന മത്സര വിജയികൾ

ദോഹ: 'നമ്മുടെ ഇന്ത്യ നമ്മുടെ അഭിമാനം' എന്ന തലക്കെട്ടിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായും ആസാദീ കാ അമൃത് മഹോത്സവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നടുമുറ്റം ഖത്തർ നടത്തിയ ഓൺലൈൻ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍, സീനിയർ പ്രസംഗ മത്സരങ്ങള്‍, ഫാമിലി കൊളാഷ്, ദേശഭക്തിഗാനം തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

ഫാമിലി കൊളാഷ് മത്സരത്തില്‍ ലിൻസി നോബിൾ ഒന്നാം സ്ഥാനവും സജ്ന ഷഹീർ, ഫൈറൂസ് ആരിഫ് എന്നിവർ രണ്ടാം സ്ഥാനവും അന്‍റോനെറ്റ് റോസ് മൂന്നാം സ്ഥാനവും നേടി.

ജൂനിയര്‍ പ്രസംഗമത്സരത്തിൽ ആഇശ ഫാതിമ ബഷീർ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍) ഒന്നാം സ്ഥാനവും ഐറേഷ് ഷിബു (നോബിൾ ഇന്‍റർനാഷനൽ സ്കൂള്‍), ആരാധന സജിത്ത് (ഒലിവ് ഇന്‍റർനാഷനൽ സ്ക്കൂള്‍) എന്നിവർ രണ്ടാം സ്ഥാനവും സിയ ഫാതിമ റാസിഖ് (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍) മൂന്നാം സ്ഥാനവും നേടി.

സീനിയര്‍ പ്രസംഗമത്സരത്തിൽ അഷ്കർ മുഹമ്മദ് വി.എൻ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍) ഒന്നാം സ്ഥാനവും സാൻഷ്യ ഷിബു (ഒലിവ് ഇന്‍റർനാഷനൽ സ്കൂള്‍) രണ്ടാം സ്ഥാനവും ദിയ നോബിൾ (ഭവൻസ് പബ്ലിക് സ്കൂള്‍) മൂന്നാം സ്ഥാനവും നേടി.

ദേശഭക്തിഗാന മത്സരത്തില്‍ അഥീന സാറ അനിൽ (ശാന്തിനികേതൻ ഇന്ത്യന്‍ സ്കൂള്‍), ദിയ ദീപു(ഐഡിയൽ ഇന്ത്യൻ സ്കൂള്‍), ആരാധ്യ രദീപ് (നോബിൾ ഇന്‍റർനാഷനൽ സ്കൂള്‍) എന്നിവർ രണ്ടാം സ്ഥാനവും സാറ സുബുൽ, സഹ്റ ആഷിഖ് (ഇരുവരും ശാന്തിനികേതൻ ഇന്ത്യന്‍ സ്കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നൈവേദ് പി.വി, മൈസ അഹമ്മദ്, സിയ ജാബിർ (മൂവരും ഐഡിയൽ ഇന്ത്യന്‍ സ്കൂള്‍) പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

Tags:    
News Summary - Winners of the Courtyard Republic Day Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT