Qatar Team

ലോ​ക ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഖ​ത്ത​ർ ടീം

കൈ​ക്ക​രു​ത്തി​ൽ കു​തി​ക്കാ​ൻ ഖ​ത്ത​ർ ഇ​റ​ങ്ങു​ന്നു

ദോ​ഹ: കൈ​ക്ക​രു​ത്തു​മാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ലോ​ക ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റും ക​ള​ത്തി​ലി​റ​ങ്ങു​ന്നു. ചൊ​വ്വാ​ഴ്ച ക്രൊ​യേ​ഷ്യ​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന പു​രു​ഷ ഹാ​ൻ​ഡ്ബാ​ൾ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ സം​ഘം ആ​തി​ഥേ​യ രാ​ജ്യ​ത്തെ​ത്തി. ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ഗ്രൂ​പ് ‘സി’​യി​ൽ ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, കു​വൈ​ത്ത് ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഖ​ത്ത​ർ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച ഫ്രാ​ൻ​സി​നെ നേ​രി​ടും. 16ന് ​ഓ​സ്ട്രി​യ, 18ന് ​കു​വൈ​ത്ത് എ​ന്നി​വ​രാ​ണ് അ​ടു​ത്ത എ​തി​രാ​ളി​ക​ൾ. 2013 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​റി​ന്റെ പ​ത്താ​മ​ത് പ​ങ്കാ​ളി​ത്ത​മാ​ണി​ത്. 2023ൽ ​ടീം 22ാം സ്ഥാ​ന​ത്താ​യി​രു​ന്നു. 2015 ഖ​ത്ത​ർ വേ​ദി​യാ​യ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റ​ണ്ണേ​ഴ്സാ​യ​താ​ണ് മി​ക​ച്ച നേ​ട്ടം.

സ​ജീ​വ​മാ​യ പ​രി​ശീ​ല​ന​വും ര​ണ്ട് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഖ​ത്ത​ർ ക്രൊ​യേ​ഷ്യ​യി​ലെ​ത്തി​യ​ത്. സ്ലൊ​വേ​നി​യ, അ​ൽ​ജീ​രി​യ ടീ​മു​ക​ൾ​ക്കെ​തി​രെ ക​ളി​ച്ച​പ്പോ​ൾ നേ​രി​യ സ്കോ​റി​നാ​യി​രു​ന്നു തോ​ൽ​വി. അ​തി​നി​ടെ ദോ​ഹ​യി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ ര​ണ്ട് ജ​യ​വും ടീം ​നേ​ടി​യി​രു​ന്നു.

കോ​ച്ച് വാ​സ്‍ലി​ൻ വു​ജോ​വി​കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 20 അം​ഗ സം​ഘ​മാ​ണ് ഖ​ത്ത​റി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. റാ​ഫേ​ൽ കാ​പ്റ്റോ, ഫ്രാ​ങ്കി​സ് മ​ർ​സോ, യൂ​സു​ഫ് ബി​ൻ അ​ലി, അ​മി​ൻ സ​ക​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

അ​ഞ്ചു വ​ൻ​ക​ര​ക​ളി​ൽ​നി​ന്നു​ള്ള 32 ടീ​മു​ക​ളാ​ണ് ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ​പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ​നി​ന്നും 24 ടീ​മു​ക​ൾ​ക്ക് മെ​യി​ൻ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാം. ഇ​വ​രി​ൽ​നി​ന്നാ​വും ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ നോ​ക്കൗ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര.

Tags:    
News Summary - World Handball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.