ജിദ്ദ: സൗദി അറേബ്യയുടെ 91ാമത് ദേശീയദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വ്യോമാഭ്യാസ പ്രകടനത്തിന് ജിദ്ദയിലും ത്വാഇഫിലും തുടക്കം. തിങ്കളാഴ്ച വൈകീട്ടാണ് സൗദി എയർഫോഴ്സിെൻറ വിവിധ തരം വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങൾക്ക് ജിദ്ദയുടെയും ത്വാഇഫിെൻറയും ആകാശം സാക്ഷ്യംവഹിച്ചത്.
സൗദി പതാക വഹിച്ച ഒരു കൂട്ടം വിമാനങ്ങൾ നോർത്ത് കോർണിഷിൽ വർണങ്ങൾ വിതറി മാനത്ത് കാണിച്ച അഭ്യാസപ്രകടനം കാണികളിൽ കൗതുകവും ആവേശവുമുണ്ടാക്കി. ടൈഫൂൺ, ടൊർണാഡോ, എഫ് 15 എസ്, എഫ് 15 സി, എം.ആർ.ടി.ടി എന്നീ ഇനം വിമാനങ്ങൾ എയർഷോയിൽ അണിനിരന്നു.
ത്വാഇഫിലും തിങ്കളാഴ്ച വൈകീട്ടാണ് എയർഷോ നടന്നത്. ദേശീയദിനാഘോഷത്തോട് അനുബന്ധിച്ചുള്ള എയർഷോ ഈ മാസം 25 വരെ നടക്കും. വ്യാഴാഴ്ചയാണ് സൗദി ദേശീയദിനം. കോവിഡിെൻറ നിഴലകന്ന് രാജ്യത്ത് ആശ്വാസം കൈവന്ന അവസരമായതിനാൽ വളരെ ആഘോഷപൂർവം കൊണ്ടാടാനുള്ള ഒരുക്കം എല്ലായിടത്തും തയാറായിക്കഴിഞ്ഞു. വർണശബളമായാണ് ആഘോഷം അരങ്ങേറുന്നത്. അതിെൻറ ഭാഗമായ എയർഷോ രാജ്യത്തെ മറ്റു മേഖലകളിൽ വരും ദിവസങ്ങളിൽ നടക്കും.
വ്യാഴാഴ്ച വൈകീട്ട് റിയാദ്, തബൂക്ക്, അബഹ എന്നിവിടങ്ങളിലും വെള്ളിയാഴ്ച അൽബാഹയിലും ശനിയാഴ്ച ജുബൈൽ, ഖോബാർ എന്നിവിടങ്ങളിലുമാണ് എയർഷോ നടക്കുക. എയർഫോഴ്സ് വിമാനങ്ങൾക്കു പുറമെ സൗദി എയർലൈൻസ് വിമാനങ്ങളും എയർഷോയിൽ പെങ്കടുക്കും.
വ്യാഴാഴ്ച നടക്കുന്ന ദേശീയദിനാഘോഷത്തിനായി വൈവിധ്യമാർന്ന പരിപാടികളാണ് രാജ്യത്തെ മേഖലകളിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് സൗദി വിനോദ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിലെ മുനിസിപ്പാലിറ്റികൾക്കു കീഴിൽ റോഡുകൾ അലങ്കരിക്കലും പതാക ഉയർത്തിക്കെട്ടലും ഫ്ലക്സുകൾ സ്ഥാപിക്കലുമെല്ലാം പുരോഗമിക്കുകയാണ്.
ദേശീയദിനാഘോഷത്തിന് യാംബുവിലും ഒരുക്കം
അനീസുദ്ദീൻ ചെറുകുളമ്പ്
യാംബു: 91ാമത് സൗദി ദേശീയദിനാഘോഷത്തിന് യാംബുവിലും ഒരുക്കം സജീവമായി നടക്കുന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന പരിപാടികളാണ് യാംബു ടൗൺ ഹെറിറ്റേജ് പാർക്കിലും യാംബു റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് പാർക്കിലും മറ്റു പൊതുവിടങ്ങളിലും ഒരുക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സാംസ്കാരിക കലാപരിപാടികൾ നടത്താനുള്ള ഒരുക്കം ഇതിനകം പൂർത്തിയായി.
കുതിരകളെയും ഒട്ടകങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള റോഡ്ഷോകൾ ദേശീയദിനത്തോടനുബന്ധിച്ച് നടക്കും. സംഗീതനിശ, വിവിധ പ്രദർശനങ്ങൾ, സൗദി പാരമ്പര്യ കലാപ്രകടനങ്ങൾ തുടങ്ങിയവയും അരങ്ങേറും. വെടിക്കെട്ട്, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, നാടകങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. യാംബുവിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ദിനത്തോടനുബന്ധിച്ച് മത്സരപരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ടെന്ന് യാംബു വിദ്യാഭ്യാസ ഡയറക്ടർ സലിം ബിൻ അബിയാൻ അൽഉതവി അറിയിച്ചു.
'ഹിയ ലനാ ദാർ' (ഇത് നമ്മുടെ വീടാണ്) എന്നതാണ് ഈ വർഷത്തെ ദേശീയദിനാഘോഷ പരിപാടിയുടെ തലവാചകമായി അധികൃതർ നിശ്ചയിച്ചിട്ടുള്ളത്. വിദ്യാർഥികൾക്കായി ഈ വർഷം ആഘോഷത്തോടനുബന്ധിച്ച് 14 തരം പരിപാടികളാണ് മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. ദേശീയദിന വിനോദപരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്താനും സ്കൂളുകളിലെ ഏഴാം ക്ലാസ് മുതലുള്ള വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തി ഓഫ് ലൈൻ പരിപാടികൾ നടത്താനുമാണ് മന്ത്രാലയം അനുവാദം നൽകിയിരിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും കുടുംബങ്ങളും വിദ്യാർഥികളും പങ്കെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കും. സൗദി പാരമ്പര്യവും രാജ്യത്തിെൻറ ചരിത്രവും പകുത്തുനൽകാൻ ഉതകുന്ന പൈതൃക പരിപാടികൾ, നാടോടി കലാപ്രകടനങ്ങൾ, അറേബ്യൻ കലകൾ തുടങ്ങിയവും വിവിധ മേഖലകളിൽ പൊതുപരിപാടികളായി നടത്താനും അധികൃതർ തീരുമാനം എടുത്തതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.