‘അ​ൽ ഹ​സ്‌​കി’ താ​ഴ്‌​വ​ര​യിലെ കാഴ്ച

പ്ര​കൃ​തി​യു​ടെ വ​ര​ദാ​നം ‘അ​ൽ ഹ​സ്‌​കി’ താ​ഴ്‌​വ​ര

യാം​ബു: പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യി ‘അ​ൽ ഹ​സ്‌​കി’ താ​ഴ്‌​വ​ര. സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്തെ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യാ​യ ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ല്ല റോ​യ​ൽ നാ​ച്വ​റ​ൽ റി​സ​ർ​വി​ലു​ള്ള ഈ ​മ​നോ​ഹ​ര താ​ഴ്‌​വ​ര ഹൃ​ദ്യ​മാ​യ കാ​ഴ്ചാ​നു​ഭ​വം ന​ൽ​കു​ന്നി​ട​മാ​ണ്.

നേ​ര​ത്തേ ‘അ​ൽ ത​യ്‌​സി​യ റി​സ​ർ​വ്’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​പ്ര​ദേ​ശം 2018ൽ ​രാ​ജ​കീ​യ ഉ​ത്ത​ര​വി​ലൂ​ടെ റോ​യ​ൽ റി​സ​ർ​വ് ഡെ​വ​ല​പ്മെൻറ്​ അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ൽ പ്ര​കൃ​തി​ദ​ത്ത സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.


91,500 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്‌​തീ​ർ​ണ​മു​ള്ള പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ പ്ര​ദേ​ശ​ത്ത് 120ല​ധി​കം ഇ​നം സ​സ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. സ​മ​ർ, അ​ർ​ട്ട, സി​ദ്ർ, അ​ൽ അ​ർ​ഫാ​ജ്, ആ​ർ​ട്ടെ​മി​സി​യ, ഖൈ​സും, അ​ൽ അ​സ്ഹ​ർ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ര​ങ്ങ​ളും അ​ക്കേ​ഷ്യ, സി​ദ്ർ മ​ര​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ ശേ​ഖ​ര​വും 60ല​ധി​കം ഇ​നം മൃ​ഗ​ങ്ങ​ളും പ്ര​ദേ​ശ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്.


വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഇ​വി​ടെ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. ഭീ​മാ​കാ​ര​മാ​യ പീ​ഠ​ഭൂ​മി​ക​ൾ, സു​വ​ർ​ണ മ​ണ​ൽ പ്ര​ദേ​ശ​ങ്ങ​ൾ, മ​ൺ​കൂ​ന​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള ഭൂ​പ്ര​കൃ​തി​യാ​ൽ വ്യ​തി​രി​ക്ത​മാ​ണി​വി​ടം.

ശു​ദ്ധ​ജ​ല​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പാ​റ​ക​ളും താ​ഴ്‌​വ​ര​ക​ളും ഇ​വി​ടെ കാ​ണാം. ഇ​ക്കോ ടൂ​റി​സ​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും വേ​ട്ട​യാ​ട​ൽ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ർ​ത്തി ആ​രോ​ഗ്യ​ക​ര​വും സു​സ്ഥി​ര​വു​മാ​യ രീ​തി​യി​ൽ വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​വി​ടെ അ​ധി​കൃ​ത​ർ പ്ര​ത്യേ​കം ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്നു​ണ്ട്.


രാ​ജ്യ​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ താ​ഴ്‌​വ​ര​ക​ളി​ൽ ഒ​ന്നാ​ണ്​ ഹ​ൽ ഹ​സ്​​കി. വി​വി​ധ ഇ​ന​ങ്ങ​ളി​ലെ നി​ര​വ​ധി പ​ക്ഷി​ക​ളും വ​ന്യ​ജീ​വി​ക​ളും നി​ര​വ​ധി വൃ​​ക്ഷ​ജാ​തി​ക​ളും സ​സ്യ​ല​താ​ദി​ക​ളും ഇ​വി​ടെ​യു​ണ്ട്.

തി​ര​ക്കു​പി​ടി​ച്ച ന​ഗ​ര ജീ​വി​ത​ത്തി​നി​ട​യി​ൽ വാ​രാ​ന്ത്യ അ​വ​ധി​ദി​ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ ധാ​രാ​ള​മാ​യി ഇ​വി​ടെ​യെ​ത്തു​ന്നു. ഇ​ക്കോ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ്ര​കൃ​തി​ദ​ത്ത​വും സാം​സ്കാ​രി​ക​വു​മാ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ ഇ​വി​ടെ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.

അ​ൽ ഹ​സ്‌​കി കാ​ര​വാ​നു​ക​ൾ, ഇ​ക്കോ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ വ്യ​തി​രി​ക്ത​മാ​യ ക്യാ​മ്പി​ങ്​ അ​നു​ഭ​വ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കു​ന്നു. ശീ​ത​കാ​ല ഇ​ക്കോ ടൂ​റി​സം യാ​ത്രാ​പ​രി​പാ​ടി​ക​ൾ ഇ​പ്പോ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ഇ​ങ്ങോ​ട്ട് ആ​ക​ർ​ഷി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് അ​ധി​കൃ​ത​ർ.

Tags:    
News Summary - Al Hasaky Valley-Natures Gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.