റമദാനിൽ മസ്ജിദുന്നബവിയിൽ കുട്ടികൾക്ക് പ്രവേശനമില്ല

മ​ദീ​ന: കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി റ​മ​ദാ​നി​ൽ 15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​സ്ജി​ദു​ന്ന​ബ​വി​യി​ലും പ​ള്ളി​യു​ടെ മു​റ്റ​ത്തും പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​റാ​വീ​ഹ് ന​മ​സ്കാ​ര സ​മ​യം പ​കു​തി​യാ​യി കു​റ​ക്കു​ക, ത​റാ​വീ​ഹ് ന​മ​സ്കാ​രം ക​ഴി​ഞ്ഞു 30 മി​നി​റ്റി​നു​ള്ളി​ൽ പ​ള്ളി അ​ട​യ്ക്കു​ക, ഇ​അ്തി​കാ​ഫി​ന് അ​നു​വാ​ദം ന​ൽ​കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യും ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ മ​സ്ജി​ദു​ന​ബ​വി റ​മ​ദാ​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ള്ളി​യി​ൽ ഇ​ഫ്താ​റി​ന് ഈ​ത്ത​പ്പ​ഴ​വും വെ​ള്ള​വും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​തു വ്യ​ക്തി​പ​ര​മാ​യി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. മ​റ്റു​ള്ള​വ​ർ​ക്ക് പ​ങ്കു​വെ​ക്കു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും അ​നു​വാ​ദ​മി​ല്ല. പ​ള്ളി​യി​ൽ ഒ​രു​മി​ച്ചു​കൂ​ടി ഇ​ഫ്താ​ർ ന​ട​ത്തു​ന്ന​തി​നും രാ​ത്രി അ​ത്താ​ഴം ഒ​രു​ക്കു​ന്ന​തി​നും വി​ത​ര​ണം ന​ട​ത്താ​നു​മെ​ല്ലാം വി​ല​ക്കു​ണ്ട്. മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ ന​മ​സ്കാ​ര​ത്തി​ന് വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ ദേ​ശീ​യ പാ​ർ​ക്കി​ങ് ആ​പ്പാ​യ 'മൗ​ഖി​ഫ്' ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.