റമദാനിൽ മസ്ജിദുന്നബവിയിൽ കുട്ടികൾക്ക് പ്രവേശനമില്ല
text_fieldsമദീന: കോവിഡ് മുൻകരുതലുകളുടെ ഭാഗമായി റമദാനിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മസ്ജിദുന്നബവിയിലും പള്ളിയുടെ മുറ്റത്തും പ്രവേശിക്കാൻ അനുവാദമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. തറാവീഹ് നമസ്കാര സമയം പകുതിയായി കുറക്കുക, തറാവീഹ് നമസ്കാരം കഴിഞ്ഞു 30 മിനിറ്റിനുള്ളിൽ പള്ളി അടയ്ക്കുക, ഇഅ്തികാഫിന് അനുവാദം നൽകാതിരിക്കുക തുടങ്ങിയവയും ഇരുഹറം കാര്യാലയത്തിനു കീഴിലെ മസ്ജിദുനബവി റമദാൻ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പള്ളിയിൽ ഇഫ്താറിന് ഈത്തപ്പഴവും വെള്ളവും മാത്രമേ അനുവദിക്കൂ. ഇതു വ്യക്തിപരമായി മാത്രമേ ഉപയോഗിക്കാവൂ. മറ്റുള്ളവർക്ക് പങ്കുവെക്കുന്നതിനും വിതരണം ചെയ്യുന്നതിനും അനുവാദമില്ല. പള്ളിയിൽ ഒരുമിച്ചുകൂടി ഇഫ്താർ നടത്തുന്നതിനും രാത്രി അത്താഴം ഒരുക്കുന്നതിനും വിതരണം നടത്താനുമെല്ലാം വിലക്കുണ്ട്. മസ്ജിദുന്നബവിയിൽ നമസ്കാരത്തിന് വാഹനത്തിലെത്തുന്നവർ ദേശീയ പാർക്കിങ് ആപ്പായ 'മൗഖിഫ്' ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.