അബഹ: മയക്കുമരുന്ന് കടത്ത് തടയാനുള്ള സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന്റെ വിപുലമായ കാമ്പയിൻ രാജ്യത്ത് വിവിധ മേഖലകളിൽ തുടരുന്നു. 1,902 ലഹരി ഗുളികകൾ കൈവശം വെച്ചതിനും വ്യാപാരം ചെയ്യാനും ശ്രമിച്ചതിന് രണ്ട് സൗദി പൗരന്മാരെ അസീർ മേഖലയിൽനിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്താൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷാ വിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ 995 എന്ന നമ്പറിൽ വിളിച്ചു പറയുകയോ 995@gdnc.gov.sa എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.