റിയാദിൽ നടന്ന അന്താരാഷ്​ട്ര യോഗദിനാചരണ പരിപാടിയിൽനിന്ന്. അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ യോഗയെ കുറിച്ച്​ സംസാരിക്കുന്നു 

അന്താരാഷ്​ട്ര യോഗദിനത്തിൽ റിയാദിൽ വിപുലമായ ആഘോഷം

റിയാദ്​: 10ാമത്​ അന്താരാഷ്​ട്ര യോഗദിനാചരണത്തി​െൻറ ഭാഗമായി റിയാദിൽ സൗദി യോഗ കമ്മിറ്റിയും സൗദി കായികമന്ത്രാലയവുമായി സഹകരിച്ച്​ ഇന്ത്യൻ എംബസി വിപുലമായ ആഘോഷം സംഘടിപ്പിച്ചു. ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്ന ശീർഷകത്തിൽ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ്​ ഒളിമ്പിക്​ കോംപ്ലക്​സിലാണ്​ ദിനാചരണ പരിപാടികൾ നടന്നത്​. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ യോഗ ദൈനംദിന ജീവിതത്തി​െൻറ ഭാഗമാക്കുന്നതി​െൻറ ആവശ്യകതയെയും അതുകൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെയും കുറിച്ച്​ ത​െൻറ സ്വാഗത പ്രഭാഷണത്തിൽ പറഞ്ഞു.

സൗദി യോഗ കമ്മിറ്റി പ്രസിഡൻറും പദ്​മശ്രീ അവാർഡ്​ ജേതാവുമായ നൗഫ്​ അൽമർവാഇ, ഇൻറർനാഷനൽ യോഗ സ്​പോർട്​സ്​ ഫെഡറേഷൻ പ്രസിഡൻറ്​ രാജശ്രീ ചൗധരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ പ​ങ്കെടുത്തവരെല്ലാം പൊതുവായ യോഗാഭ്യാസ പ്രകടനം നടത്തി. തുടർന്ന്​ അവർ പ്രാണായാമവും ധ്യാനമുറകളും അഭ്യസിച്ചു. സൗദി യോഗ കമ്മിറ്റി അംഗം അൽഹനൂഫ്​ സഅദ്​ യോഗാഭ്യാസപ്രകടനങ്ങൾക്ക്​ നേതൃത്വം നൽകി.

ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരും അവരുടെ കുടുംബാംഗങ്ങളും നയതന്ത്ര സമൂഹ പ്രതിനിധികൾ, പ്രവാസി ഇന്ത്യക്കാർ, സൗദിയിലെ വിവിധ സ്​കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, സൗദി പൗരർ, ക്ഷണിക്കപ്പെട്ട വിവിധ രാജ്യക്കാർ, സൗദി കായിക, ടൂറിസം മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്​ഥർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മുഖ്യാതിഥികൾക്കും യോഗ ഗുരുവിനും മെഡിക്കൽ സംഘത്തിനും അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ പ്രശംസാ ഫലകങ്ങൾ സമ്മാനിച്ചു.

Tags:    
News Summary - Elaborate celebration in Riyadh on International Yoga Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.