ദമ്മാമിൽ സംഘടിപ്പിച്ച കോഴിക്കോട്ടെ പുരാതന തറവാടുകളിൽ ഒന്നായ ബയറം വീട്
കുടുംബാംഗങ്ങളുടെ സംഗമം
ദമ്മാം: കോഴിക്കോട് പുരാതന തറവാടുകളിൽ ഒന്നായ ‘ബയറം വീട്’ കുടുംബാംഗങ്ങൾ ‘പിരിശം 2025’ എന്ന പേരിൽ ദമ്മാമിൽ സംഗമിച്ചു. ബയറം വീട്ടിലെ പല തലമുറകളിൽപ്പെട്ട കുടുംബാംഗങ്ങളുടെ മിഡിൽ ഈസ്റ്റ് സംഗമമാണ് സംഘടിപ്പിച്ചത്. ദുബൈ, ബഹ്റൈൻ, റിയാദ് എന്നിവിടങ്ങളിൽനിന്നുള്ള കുടുംബാംഗങ്ങൾ പങ്കെടുത്തു.
2024 ജൂലൈയിൽ കോഴിക്കോട്ട് നടന്ന പ്രഥമ കുടുംബ സംഗമത്തിന്റെ തുടർച്ചയായി നടന്ന പരിപാടിയിൽ പിരിശം സംഘാടകസമിതിയുടെ ഉപഹാരം കുടുംബ കമ്മിറ്റിയുടെ ജി.സി.സി ഭാരവാഹികൾക്ക് സമ്മാനിച്ചു.
നാട്ടിൽനിന്നും വന്ന പിരിശം കോർ കമ്മിറ്റി അംഗം ബി.വി. സാദിഖ് മുഖ്യാതിഥി ആയിരുന്നു. സംഗമത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
മത്സരങ്ങൾ നടത്തി പുഡ്ഡിങ് മത്സരത്തിൽ ഹാദിയ മുനിയാസ്, ശതാബ് ഹംദാൻ, ആമിന ഇർഫാൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബി.വി. സിദ്ദീഖ്, ബി.വി. മുനിയാസ്, ബി.വി. അനീസ്, ബി.വി. ഇർഫാൻ, ബി.വി. മുസമ്മിൽ, ബി.വി. ഇൻതികാഫ്, ബി.വി. ഉത്താൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.