ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ജിസാനിൽ നിര്യാതനായി

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ജിസാനിൽ നിര്യാതനായി

ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ജിസാനിൽ മരിച്ചു. മുക്കം ഓമശ്ശേരി കാതിയോട് അരിമാനത്തൊടിക ശംസുദ്ധീൻ (43) ആണ് മരിച്ചത്.

റിയാദിൽ നിന്ന്​ ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ എത്തിയതായിരുന്നു. ഇതിനിടെ ശനിയാഴ്ചയായിരുന്നു മരണം. മുമ്പ് ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്.

പിതാവ്: എ.ടി അബ്​ദുറഹ്മാൻ ഹാജി, മാതാവ്: പാത്തുമ്മ ഹജ്ജുമ്മ, ഭാര്യ: ആയിശ കളരാന്തിരി, മക്കൾ: മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്​വാൻ, സഹോദരങ്ങൾ: എ.ടി ബഷീർ, യൂസുഫ്, സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ. മൃതദേഹം ശനിയാഴ്​ച രാത്രി ജിസാനിൽ ഖബറടക്കി.

Tags:    
News Summary - heart attack A native of Kozhikode passed away in Jisan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.