അബഹ: സൗദി അറേബ്യയുടെ തെക്കൻ മേഖലയായ അസീർ പ്രവിശ്യയിൽ അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയാണ് ഞായറാഴ്ച ഉണ്ടായത്. യൂറോപ്പിനെ തോൽപ്പിക്കുന്ന രീതിയിലാണ് അൽ നമാസിലെ മഞ്ഞ് വീഴ്ച. രണ്ടര അടി വരെ ഉയരത്തിൽ റോഡുകളിൽ മഞ്ഞ് വീണ് ഉറഞ്ഞുകിടന്നു. പുലർച്ചെ തുടങ്ങിയ മഴ വൈകുന്നേരവും തുടരുകയാണ്.
താഴ്വരകൾ മുഴുവൻ നിറഞ്ഞൊഴുകയാണ്. പലയിടങ്ങളിലും മലയിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായി. മഴയോടൊപ്പം അനുഭവപ്പെട്ട ഇടിമിന്നലും കേരളത്തിലെ മഴക്കാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു. കടുത്ത മുടൽമഞ്ഞ് കാരണം ദീർഘദൂര കാഴ്ച മറച്ചത് വാഹനയുടമകളെ ബുദ്ധിമുട്ടിലാക്കി.
ഖമീസ് മുശൈത്ത്, അബഹ, ബല്ലസ് മാർ, തനൂമ, അൽ നമാസ്, സബ്ത്തൂൽ ആലായ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. മഴയും മഞ്ഞുവീഴ്ചയും ആസ്വദിക്കാനായി സ്വദേശികളും വിദേശികളും തെരുവുകളിലേക്ക് ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.