റിയാദ്: തെക്കൻ ഗസ്സ മുനമ്പിലെ ഖാൻ യൂനിസ് ക്യാമ്പിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ സൈന്യം വംശഹത്യ കൂട്ടക്കൊലകൾ തുടരുന്നതിനെ ശക്തമായ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ ഗസ്സ മുനമ്പിലെ ഖാൻ യൂനിസിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കുവേണ്ടിയുള്ള ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വംശഹത്യ കൂട്ടക്കൊലയിലെ ഏറ്റവും പുതിയതാണ്. ഫലസ്തിനീൽ ഉടനടി സ്ഥിരമായ വെടിനിർത്തലിന് വേണ്ടിയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെല്ലാം നിരായുധരായ സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള ആവശ്യം പുതുക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെയും തുടർച്ചയായ ഇസ്രായേൽ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കേണ്ടതിന്റെ ആവശ്യകതയും സൗദി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.