ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ എം.കബീർ സലഫി റമദാൻ സന്ദേശം നൽകുന്നു
ജുബൈൽ: ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയയിലെ അംഗങ്ങളും പ്രവർത്തകരും വിവിധ രാഷ്ട്രീയ-മത സംഘടനാ പ്രതിനിധികളും അംഗങ്ങളും ഇഫ്താറിൽ പങ്കെടുത്തു. ഇഫ്താറിനോടനുബന്ധിച്ചു നടന്ന സൗഹൃദ സദസ്സിൽ ഏരിയ പ്രസിഡന്റ് ഹമീദ് ആലുവ അധ്യക്ഷത വഹിച്ചു, ചടങ്ങിൽ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ ആശംസാ പ്രഭാഷണം നടത്തി.
ജുബൈലിൽ മലയാളി കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്ന കേരളാ ഹൗസിൽ വെച്ചായിരുന്നു നോമ്പ് തുറ. ജുബൈലിലെ പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ എം. കബീർ സലഫി റമദാൻ സന്ദേശം നൽകി. വർത്തമാന കാലഘട്ടത്തിൽ കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിനും നമ്മുടെ മക്കളെയും സമൂഹത്തെയും ഈ മഹാവിപത്തിൽനിന്നും സംരക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ, ട്രഷറർ അസീസ് ഉണ്ണിയാൽ, ഈസ്റ്റേൺ പ്രൊവിൻസ് ജോയിന്റ് സെക്രട്ടറി ശിഹാബ് കൊടുവള്ളി, സെൻട്രൽ നേതാക്കളായ റാഫി കൂട്ടായി, ഇല്യാസ് മുല്യകുറിശി, റിയാസ് ബഷീർ, റിയാസ് ആർ.സി, റിയാസ് യു.കെ, മുജീബ് കോഡൂർ, റഫീഖ്, സിദ്ദിഖ് താനൂർ, അക്ബർ, ഹനീഫ കാസിം, നിസാർ ഒട്ടുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയ നേതാക്കളായ യാസർ മണ്ണാർക്കാട്, മുനവ്വർ ഫൈറൂസ്, നൗഷാദ് ബിച്ചു, അബ്ബാസ് മരതക്കോടൻ, അലിയാർ വടാട്ടുപാറ, സലാം രണ്ടത്താണി, മാലിക് എമേർജിങ് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി. ഏരിയ ട്രഷറർ മജീദ് ചാലിയം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.